അര്‍ദ്ധനഗ്നരായ പെണ്‍കുട്ടികളെ പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു
തമിഴ്നാട്ടില്‍ മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു.
മധുര: തമിഴ്നാട്ടില്‍ മധുരയിലെ വെള്ളല്ലൂര്‍ ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങളുടെ പേരില്‍ പെണ്‍കുട്ടികളെ അര്‍ധനഗ്നരാക്കി പൂജാരിക്കൊപ്പം താമസിപ്പിച്ചത് വിവാദമാകുന്നു. ആചാരാനുഷ്ഠാനങ്ങളുടെ പേരിലാണ് രണ്ടാഴ്ച പൂജാരിക്കൊപ്പം താമസിപ്പിച്ചത്. കോവൈ പോസ്റ്റ് എന്ന മാധ്യമം ഇതിന്റെ വീഡിയോ പുറത്തുവിട്ടതിനെ തുടര്‍ന്ന് കളക്ടര്‍ അന്വേഷണം നടത്തി.
വെള്ളല്ലൂരിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികളെയാണ് ഇത്തരത്തില്‍ ദേവതാപ്രീതിക്കായി ക്ഷേത്രത്തില്‍ പൂജാരിക്കൊപ്പം പാര്‍പ്പിക്കുന്നത്. സാരി കൊണ്ട് തറ്റുടുക്കുന്നതല്ലാതെ മേല്ക്കുപ്പായമിടാന് ഇവരെ അനുവദിക്കാറില്ല. കുട്ടികള്‍ക്ക് മാറ് മറയ്ക്കാന്‍ ചില ആഭരണങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് വീഡിയോയില്‍ വ്യക്തമാണ്.

നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ദേവീപ്രീതിക്കായി മാതാപിതാക്കള്‍ സ്വന്തം ഇഷ്ടത്തിന് കുട്ടികളെ കൊണ്ടുവരുന്നത്. പത്ത് മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികളെയാണ് ഈ ആചാരത്തിനായി തെരഞ്ഞെടുക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. കാലങ്ങളായി തുടര്‍ന്നുപോരുന്ന ആചാരം മാത്രമാണിതെന്നും യാതൊരു വിധത്തിലുള്ള ഉപദ്രവമോ ചൂഷണമോ നടന്നിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ കെ.വീരരാഘവ റാവു അറിയിച്ചത്.
ഭാവിയില്‍ വിവാദങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളെ പൂര്‍ണമായും വസ്ത്രമണിയിക്കണമെന്ന് നിര്‍ദേശം നല്കി. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിയതിനാല്‍ അടുത്തവര്‍ഷം മുതല്‍ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രദ്ധിക്കുമെന്ന് സാമൂഹ്യക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications