കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കൂ.... പുറത്തുനിന്നുള്ളവരെ പരിശോധിക്കണെന്ന് ലെഫ്. ഗവര്‍ണര്‍

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗില്‍ കര്‍ശന പരിശോധനകള്‍ നടത്തണമെന്ന നിര്‍ദേശവുമായി ദില്ലി ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍. പുറത്തുനിന്നുള്ളവരെയും സംശയമുള്ളവരെയും പരിശോധിക്കണം. അവരെ കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഷഹീന്‍ബാഗിലെ പ്രതിഷേധ മേഖലയിലേക്ക് കടത്തിവിടാവൂ എന്നും അനില്‍ ബൈജാല്‍ കമ്മീഷണര്‍ അമൂല്യ പട്‌നായിക്കിന് നിര്‍ദേശം നല്‍കി. ഷഹീന്‍ബാഗില്‍ വെടിവെപ്പ് ഉണ്ടായ സംഭവത്തിലാണ് ഗവര്‍ണറുടെ കര്‍ശന നിര്‍ദേശം.

1

ദില്ലിയില്‍ ക്രമസമാധാന നില സംരക്ഷിക്കാന്‍ എന്ത് മാര്‍ഗം വേണമെങ്കിലും സ്വീകരിക്കാന്‍ ഗവര്‍ണര്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ബിജെപി പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. അക്രമികള്‍ ഇവരുടെ കൂട്ടത്തില്‍ തന്നെയുള്ളവരെന്നാണ് ബിജെപിയുടെ വാദം. കഴിഞ്ഞ ദിവസം ജാമിയയിലെ വെടിവെപ്പ് നടത്തിയ യുവാവ് പ്രതിഷേധക്കാരനോ അതല്ലെങ്കില്‍ എഎപി പ്രവര്‍ത്തകനോ ആണെന്നാണ് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത്.

ഫെബ്രുവരി എട്ടിന് ദില്ലിയില്‍ തിരഞ്ഞെടുപ്പാണ്. ഇതും കൂടി മുന്നില്‍ കണ്ടാണ് ഗവര്‍ണറുടെ ഇടപെടല്‍. പ്രതിഷേധ വേദിക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ ഗവര്‍ണര്‍ പോലീസിനോട് നിര്‍ദേശിച്ചു. ഇതുവഴി പുറത്തുനിന്നുള്ള അക്രമികളെ നിയന്ത്രിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ വെടിവെപ്പുണ്ടായത് കേന്ദ്ര സര്‍ക്കാരും ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ജാമിയ വെടിവെപ്പില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടിരുന്നു. പ്രതിക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ദില്ലിയിലെ ക്രമസമാധാന നില തകര്‍ന്നെന്നും, അത് എത്രയും പെട്ടെന്ന് ശരിയാക്കാന്‍ നടപടി എടുക്കണമെന്നുമായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി.

English summary
barricade shaheen bagh to frisk outsiders lg to police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X