കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ, നാളെ സത്യപ്രതിജ്ഞ, പോര് ജയിച്ച് ലിംഗായത്തുകള്‍

Google Oneindia Malayalam News

ദില്ലി: കര്‍ണാടകത്തില്‍ യെഡിയൂരപ്പയുടെ പകരക്കാരനായി ബസവരാജ് ബൊമ്മെയെത്തും. അടുത്ത മുഖ്യമന്ത്രിയായി കേന്ദ്ര നേതൃത്വവും എംഎല്‍എമാരും അദ്ദേഹത്തെ തീരുമാനിച്ച് കഴിഞ്ഞു. എന്നാല്‍ യെഡിയൂരപ്പയുടെ കൈമുദ്ര പതിഞ്ഞ പ്രഖ്യാപനം കൂടിയാണിത്. നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത് വിഭാഗത്തില്‍ നിന്നൊരു മുഖ്യമന്ത്രിയുണ്ടാവുമെന്നായിരുന്നു കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ നേതാവ് വന്നിരിക്കുകയാണ്. ആര്‍എസ്എസിന്റെ പിന്തുണയും ഇതിനുണ്ട്.

1

ബിജെപിയുടെ നിയമസഭാ അംഗങ്ങളുടെ യോഗത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. യെഡിയൂരപ്പ മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. നേരത്തെ തന്നെ കേന്ദ്ര നേതൃത്വം അദ്ദേഹത്തെ സജീവമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ബസവരാജ് ബൊമ്മൈ. അതിലുപരി യെഡിയൂരപ്പയുടെ വിശ്വസ്തനാണ്. ഭരണത്തില്‍ നിന്ന് ഇറങ്ങിയാലും യെഡിയൂരപ്പ തന്നെ കര്‍ണാടക രാഷ്ട്രീയത്തെ നിയന്ത്രിക്കുമെന്ന് ഉറപ്പാണ്.

2

കേന്ദ്ര നേതൃത്വത്തിന്റെ ജാതി സമവാക്യം നീക്കം കര്‍ണാടകത്തില്‍ നടന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.. പകരം യെഡിയൂരപ്പ നിശ്ചയിക്കുന്നത് പ്രകാരമാണ് മുഖ്യമന്ത്രിയെ വന്നിരിക്കുന്നത്. യെഡിയൂരപ്പയെ പിണക്കി കൊണ്ട് കേന്ദ്ര നേതൃത്വത്തിന് ഒന്നും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ നിയമനം. സദാര ലിംഗായത്ത് വിഭാഗം നേതാവാണ് ബസവരാജ്. കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി ബസവരാജിന്റെ പിതാവ് എസ്ആര്‍ ബൊമ്മൈയും ഇരുന്നിട്ടുണ്ട്.

3

2008ലാണ് ബസവരാജ് ബിജെപിയില്‍ ചേരുന്നത്. 13 വര്‍ഷം കൊണ്ട് കര്‍ണാടകത്തിന്റെ മുഖ്യമന്ത്രി പദം അദ്ദേഹത്തിലെത്തി നില്‍ക്കുകയാണ്. ജലഗതാഗത വകുപ്പ് അടക്കം ബസവരാജ് കൈകാര്യം ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന എഞ്ചിനീയറായിരുന്നു ബസവരാജ്. ടാറ്റ ഗ്രൂപ്പില്‍ നിന്നാണ് കരിയര്‍ അദ്ദേഹം ആരംഭിച്ചത്. അവിടെ നിന്നാണ് രാഷ്ട്രീയ തട്ടകത്തിലേക്ക് എത്തിയത്. രണ്ട് തവണ എംഎല്‍സിയും മൂന്ന് തവണ ഹവേരി ജില്ലയിലെ ഷിഗാവോനില്‍ നിന്നുള്ള എംഎല്‍എയും ആയിരുന്നു ബസവരാജ്.

4

കേന്ദ്ര നിരീക്ഷകനായി ധര്‍മേന്ദ്ര പ്രധാന്‍ അടക്കം ബെംഗളൂരുവിലെത്തിയിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ യെഡിയൂരപ്പയും പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ യെഡിയൂരപ്പയുടെ ആഗ്രഹം പോലെയാണ് കാര്യങ്ങള്‍ നടന്നത്. അതേസമയം ആര്‍എസ്എസ് ബന്ധമില്ലെന്നതാണ് ബസവരാജിന്റെ നിയമനം ഞെട്ടിപ്പിക്കുന്നതാക്കുന്നത്. നാളെ വൈകീട്ട് 3.20ന് ആയിരിക്കും ബസവരാജ് സത്യപ്രതിജ്ഞ ചെയ്യുക. താനും കേന്ദ്ര നേതാക്കളും ചേര്‍ന്ന് രാജ് ഭവനില്‍ എത്തി ഗവര്‍ണറെ കാണുമെന്നും ബസവരാജ് പറഞ്ഞു.

5

യെഡിയൂരപ്പ വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ബിജെപിയുടെ വോട്ടിംഗ് അടിത്തറയും ലിംഗായത്തുകളാണ്. ലിംഗായത്തുകള്‍ കൈവിടുന്ന ഘട്ടത്തിലൊക്കെ ബിജെപി കര്‍ണാടകത്തില്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. 1956 മുതലുള്ള 20 മുഖ്യമന്ത്രിമാരില്‍ എട്ട് പേരും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളതാണ്. കര്‍ണാടകത്തില്‍ 140 മണ്ഡലങ്ങളില്‍ ഇവര്‍ക്ക് ശക്തമായ സാന്നിധ്യമുണ്ട്. 17 ശതമാനം ജനസംഖ്യ ഇവര്‍ക്ക് കര്‍ണാടകത്തിലുണ്ട്. അതുകൊണ്ട് തന്നെ ലിംഗായത്തുകളെ ചൊടിപ്പിച്ച് ആര്‍ക്കും കര്‍ണാടകത്തില്‍ അധികാരത്തില്‍ വരാനാവില്ല.

6

2017ല്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതവിഭാഗമെന്ന തട്ടിപ്പ് നീക്കവുമായി സിദ്ധരാമയ്യ എത്തിയതാണ് ലിംഗായത്തുകളെ ചൊടിപ്പിച്ചത്. അത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ബിജെപി അവര്‍ വല്ലാതെ സഹായിക്കുകയും ചെയ്തു. അതേസമയം പ്രഖ്യാപനം വന്നതിന് പിന്നാലെ ബസവരാജിന്റെ അടുപ്പക്കാര്‍ കര്‍ണാടകത്തില്‍ ആഘോഷങ്ങളും ആരംഭിച്ച് കഴിഞ്ഞു. ലിംഗായത്തുകള്‍ക്കും ആഘോഷിക്കാനുള്ള സമയം കൂടിയാണ് വന്നിരിക്കുന്നത്.

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ
7

ബസനഗൗഡ പാട്ടീല്‍ യത്‌നല്‍, മുരുഗേഷ് നിരനി, അരവിന്ദ് ബെല്ലാഡ്, സിടി രവി, പ്രഹ്ലാദ് ജോഷി, എന്നിവരെയും കേന്ദ്ര നേതൃത്വം നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ബസവരാജിന്റെ കാര്യത്തില്‍ യെഡിയൂരപ്പയുടെ ഓരോ നീക്കങ്ങളും കൃത്യമായി വിജയിച്ചു. താന്‍ പടിയിറങ്ങിയതിലൂടെ എംഎല്‍എമാരുടെ എതിര്‍പ്പുകള്‍ അവസാനിച്ചു. ഇതോടെ ഒറ്റക്കെട്ടായി എല്ലാവരും ബസവരാജിനെ പിന്തുണച്ചു. അതോടെ കേന്ദ്ര നേതൃത്വവും വഴങ്ങി. ഇനി സൂപ്പര്‍ മുഖ്യമന്ത്രിയായി യെഡിയൂരപ്പ തന്നെയുണ്ടാവുമെന്ന് വ്യക്തമാണ്.

English summary
basavaraj bommai appointed as new karnataka chief minister, swearing in tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X