കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയ്ക്ക് പുതിയ മുഖ്യമന്ത്രി; ബസവരാജ് ബൊമ്മൈ അധികാരമേറ്റു, എത്തിയത് യെഡിയൂരപ്പയ്‌ക്കൊപ്പം

Google Oneindia Malayalam News

ബെംഗളൂരു: ബസവരാജ് ബൊമ്മൈ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയാണ് ബസവരാജ്. 10.30ന് ബിജെപി നേതാക്കള്‍ക്കൊപ്പം രാജ്ഭവനിലെത്തി അദ്ദേഹം 11 മണിക്ക് സത്യവാചകം ചൊല്ലി. രാജിവച്ച മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

x

ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, 4 ജില്ലകളില്‍ ജയം ഉറപ്പ്

ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ കാരണം യെഡിയൂരപ്പ രാജിവച്ചതിനെ തുടര്‍ന്നാണ് ബസവരാജ് മുഖ്യമന്ത്രിയായത്. ലിംഗായത്ത് സമുദായക്കാരനായ ബസവരാജ്, യെഡിയൂരപ്പയുടെ അടുത്ത വ്യക്തിയുമാണ്. അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് യെഡിയൂരപ്പ തന്നെയാണ് എന്നായിരുന്നു വാര്‍ത്തകള്‍. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അപ്പടി പാലിക്കുന്ന വ്യക്തിയായ ബസവരാജ് ആര്‍എസ്എസ് പശ്ചാത്തലമില്ലാത്ത ബിജെപി നേതാവാണ്.

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം ഇന്ന് രാവിലെ ബെംഗളൂരുവില്‍ വച്ച് കണ്ടിരുന്നു. ശേഷം യെഡിയൂരപ്പയ്ക്ക് ഒപ്പമാണ് രാജ്ഭവനിലെത്തിയത്. സുപ്രധാന വിഷയങ്ങളില്‍ യെഡിയൂരപ്പയുടെ അഭിപ്രായം തേടുമെന്ന് ബസവരാജ് പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇന്ന് തന്നെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ്, പ്രളയ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും ബസവരാജ് പറഞ്ഞു. യെഡിയൂരപ്പയ്‌ക്കെതിരെ വിമത നീക്കം നടത്തിയവര്‍ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം, അദ്ദേഹം പ്രളയ, കൊവിഡ് ദുരന്തത്തില്‍ കാര്യക്ഷമമായി ഇടപെട്ടില്ല എന്നതായിരുന്നു.

Recommended Video

cmsvideo
യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ

English summary
Basavaraj Bommai takes oath as Karnataka New Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X