കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റായ പരിശോധനാ ഫലം നല്‍കി ലാബ്... കാന്‍സര്‍ ഇല്ലാത്ത യുവതിയുടെ മാറിടം നീക്കം ചെയ്തു!!

  • By Desk
Google Oneindia Malayalam News

ഡെറാഡൂണ്‍: ചികിത്സാ പിഴവിന്‍റെ പല ഉദാഹരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടേയും ലാബ് ജീവനക്കാരുടേയും അനാസ്ഥമൂലം ഒരു സ്ത്രീക്ക് തന്‍റെ സ്തനം ഇല്ലാതായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. ഉത്തരാഖണ്ഡ് ഡെറാഡൂണിലാണ് സംഭവം .യശോദ ഗോയല്‍ എന്ന അറുപതികാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ അഹൂജ പാത്തോളജി ആന്‍റ് ഇമേജിങ്ങ് സെന്‍ററിനെതിരെ ഉപഭോക്തൃ പരിഹാര കോടതി പത്ത് ലക്ഷം രൂപ പിഴയീടാക്കാന്‍ വിധിച്ചു. സംഭവം ഇങ്ങനെ

breast cancer3
2003 ലാണ് ഡോകടര്‍ അഹൂജാസ് പത്തോളജി ആന്‍ഡ് ഇമേജിങ്ങ് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ യശോദ ഗോയലിന് സ്താനാര്‍ബുദമാണെന്ന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാത്തില്‍ രാജീവ് ഗാന്ധി കാന്‍സര്‍ സെന്‍ററിലെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഇവരുടെ ഇടത് സ്തനം നീക്കം ചെയ്തു. എന്നാല്‍ ഇതിന് ശേഷം നടത്തിയ തുടര്‍ച്ചയായ പരിശോധനയില്‍ ഇവര്‍ക്ക് സ്തനാര്‍ബുധം ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 2006 ല്‍ യശോദ ഗോയല്‍ കോടതിയെ സമീപിച്ചു.
breast cancer

സംഭവം ഗുരുതര ചികിത്സാ പിഴവാണെന്ന് കണ്ടെത്തിയതോടെ അഹൂജാസ് സെന്‍റര്‍ യശോദയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ജസ്റ്റിസ് ബി എസ് വര്‍മ്മ, വീണ ശര്‍മ്മ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. 2006 മുതലുള്ള പലിശ സഹിതമാണ് ലാബ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. ചികിത്സാ പിഴവിന്‍റെ പേരില്‍ ഒരു സ്ത്രീയുടെ മാറിടം മുറിച്ച് നീക്കുകയയും അതിന്‍റെ പേരില്‍ അവരനുഭവിച്ച മാനസികവും ശാരീരികവുമായ നിരാശയും കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി.

English summary
based-on-wrong-lab-report-women-breast-removed-with-out-cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X