കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവം പോലും കിട്ടില്ല... പോലീസിനും തൃണമൂലിനും ബിജെപി അധ്യക്ഷന്റെ ഭീഷണി, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ബംഗാളില്‍ പോലീസ് ഉദ്യോസ്ഥരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും പരസ്യമായി ഭീഷണിപ്പെടുത്തി സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് ഉപദ്രവിച്ചാല്‍ അവരുടെ ശവം പോലും വീട്ടുകാര്‍ക്ക് കിട്ടില്ലെന്ന് ഘോഷ് പറഞ്ഞു. ബിജെപിക്കെതിരെ നടപടിയെടുക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും നിങ്ങളെ രക്ഷിക്കാനാവില്ലെന്നും ഘോഷ് പറഞ്ഞു.

1

തൃണമൂല്‍ നേരത്തെ മിഡ്‌നാപൂരിലേക്ക് പോലീസ് ഉദ്യോസ്ഥരെ ഭയപ്പെടുത്താനായി അയച്ചിരുന്നു. അവര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തു. ഇത് ഞാന്‍ തല്‍ക്കാലം അവഗണിച്ചതാണ്. എന്നാല്‍ പോലീസുകാരെ ഞാന്‍ തിരിച്ചടിക്കാന്‍ തുടങ്ങുന്ന സമയത്ത് ഒരു പോലീസുകാരനും ഇവിടെ ജീവനോടെ ഉണ്ടാവില്ല. അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും ശവശരീരം കുടുംബത്തിന് ലഭിക്കില്ല. ഒരു ബാനര്‍ജിക്കും മുഖര്‍ജിക്കും എന്റെ കൈയ്യില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനാവില്ലെന്നും ഘോഷ് വ്യക്തമാക്കി.

ബംഗാളിലെ ഓരോ പോലീസുകാരനും അഴിമതിയിലൂടെ പണം സമ്പാദിക്കുകയാണ്. ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതിലൂടെയും അവര്‍ പണം സ്വന്തമാക്കുന്നുണ്ട്. സ്വന്തം കുട്ടികളെ ആഢംബര സ്‌കൂളുകളിലാണ് ഇവര്‍ ചേര്‍ക്കുന്നത്. എല്ലാം ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ബിജെപി ഇതെല്ലാം കുറിച്ച് വെക്കുന്നുണ്ട്. ബംഗാളില്‍ പരിവര്‍ത്തനം വരുന്ന ദിവസം, നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ഞാന്‍ മനസ്സിലാക്കി തരുമെന്നും ഘോഷ് പറഞ്ഞു.

നിങ്ങളേക്കാള്‍ വലിയ അഴിമതിക്കാരനായ ചിദംബരം ജയിലില്‍ പോയി കഴിഞ്ഞു. പിന്നെ നിങ്ങളെ ഉള്ളിലാക്കാനോ കഷ്ടപ്പെടെന്നും ഘോഷ് ചോദിക്കുന്നു. നിങ്ങള്‍ യഥാര്‍ത്ഥ ബിജെപി പ്രവര്‍ത്തകരാണെങ്കില്‍ തൃണമൂലിന്റെ പ്രവര്‍ത്തകരെയും പോലീസുകാരെ അടിച്ച് നിരപ്പാക്കണം. ബാക്കി എന്ത് വന്നാലും ഞാന്‍ നോക്കാം. പോലീസിന് ധൈര്യമുണ്ടെങ്കില്‍ ബിജെപി പ്രവര്‍ത്തകരെ തല്ലട്ടെയെന്നും ഘോഷ് പറഞ്ഞു. അതേസമയം ഈ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്.

രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!രാഹുലിന് പിന്നാലെ രാജിവെച്ചവര്‍ ഒഴിഞ്ഞുപോകില്ല....കോണ്‍ഗ്രസില്‍ മാറ്റമില്ലാതെ സ്ഥാനങ്ങള്‍!!

English summary
bash up police and tmc bjp bengal chief spark controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X