കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ അതിര്‍ത്തി കടന്നെത്തിയെന്ന് ഇന്റലിജന്‍സ്: ദില്ലിയിലും കശ്മീരിലും ജാഗ്രതാ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യ റിപ്പോര്‍ട്ട്. ഇതോടെ ദില്ലിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് 12 ജെയ്ഷെ മുഹമ്മദ് ഭീകകര്‍ എത്തിയിട്ടുണ്ടെന്നും വലിയ ഭീകരാക്രമണങ്ങള്‍ നടത്താനാണ് സംഘം ലക്ഷ്യമിടുന്നതെന്നുമാണ് സൈന്യത്തിന് ലഭിച്ചിട്ടുള്ള രഹസ്യ വിവരം. ജമ്മുകശ്മീരിന് പുറമേ ദില്ലിയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

high-alert

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകരര്‍ ചെറിയ സംഘങ്ങളായി തിരി‍ഞ്ഞ് ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം. ബാദര്‍ പോരാട്ടത്തിന്റെ വാര്‍ഷികദിനമായ ജൂണ്‍ രണ്ട് ശനിയാഴ്ച ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടുള്ളതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. സൗത്ത് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനം ഭീകരര്‍ ആക്രമിച്ചിരുന്നു. പുല്‍വാമയില്‍ നിന്ന് ഭീകരരുടെ പക്കല്‍ നിന്ന് സുരക്ഷാ സേന സ്ഫോടക വസ്തുുക്കളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ബാദര്‍ വാര്‍ഷികത്തില്‍ ജമ്മു കശ്മീരില്‍ ഒന്നിലധികം ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷെ മുഹമ്മദ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ബുധനാഴ്ച ഒരുസംഘം ഭീകരര്‍ സിആര്‍പിഎഫ് - ജമ്മു കശ്മീര്‍ പോലീസ് ചെക്ക് പോയിന്‍റിന് നേരെ ഗ്രനേഡ് എറിഞ്ഞിരുന്നു. സൗത്ത് കശ്മീരിലെ പുല്‍വാമയിലായിരുന്നു സംഭവം. എന്നാല്‍ ലക്ഷ്യം തെറ്റിയ ഗ്രനേഡ് സമീപത്തെ കുറ്റിക്കാട്ടിലാണ് പതിച്ചത്. ​എന്നാല്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. റംസാന്‍ പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. 2003ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഈ സമയത്ത് ഭീകരര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞു കയറാന്‍ പാടില്ലെന്നാണ് ചട്ടം.

English summary
A group of terrorists have entered Jammu and Kashmir and could be planning large-scale attacks, a security official said, adding that the forces are on high alert in the state and the national capital Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X