കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർകെ നഗറിൽ വോട്ടെടുപ്പു തുടങ്ങി; മണ്ഡലത്തിൽ കനത്ത സുരക്ഷ

Battle For Jayalalithaa's Legacy As RK Nagar Votes Today,rk nagar election, strikt election, tamilnadu latest news,ആർകെ നഗറിൽ മൊത്തം 59 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്,തമിഴ്നാട് തിരഞ്ഞെടുപ്പ്,

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ 8 മണി മുതൽ 5 മണിവരെയാണ് തിരഞ്ഞെടുപ്പ് . മണ്ഡലത്തിൽ അരങ്ങേറിയ നടകീയ മൂഹുർത്തങ്ങളെ തടർന്ന് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 24 ഫലം പ്രഖ്യാപനമുണ്ടാകും.

rk nagar

 റയാന്‍ സ്‌കൂൾ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും റയാന്‍ സ്‌കൂൾ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും

അണ്ണാഡിഎംകെ സ്ഥാനാർഥി ഇ മധുസൂദനനും, അണ്ണാഡിഎംകെ വിമത പക്ഷത്തുള്ള ടിടിവി ദിനകരനും ഡിഎംകെ മരുത് ഗണേശും തമ്മിലാണ് പ്രധാന മത്സരം. ആർകെ നഗറിൽ മൊത്തം 59 സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. കടുത്ത മത്സരത്തിനാണ് ആർകെ നഗർ വേദിയാകുന്നത്. ഇടതു പാർട്ടികൾ ഡിഎംകെയ്ക്കാണ് പിന്തുണ നൽകിയിരിക്കുന്നത്.

അഭിമാനപ്പോരാട്ടം

അഭിമാനപ്പോരാട്ടം

ആർകെ നഗറിൽ തിരഞ്ഞെടുപ്പ് എന്നതിൽ ഉപരി അണ്ണാഡിഎംകെയ്ക്ക് ഇതൊരു അഭിമാനപ്പോരാട്ടം കൂടിയാണ്. , ഒപിഎസും ഇപിഎസും മന്ത്രിമാരും സ്ഥാനാർഥി ഇ.മധുസൂദനനുവേണ്ടി മണ്ഡലത്തില്‍ ക്യാംപ് ചെയ്തായിരുന്നു പ്രചാരണം നടത്തിയിരുന്നു. കൂടാതെ ഡിഎംകെ സ്ഥാനാർഥി മരുതു ഗണേഷിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി ഡിഎംകെ വർക്കിങ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലിൻ കഴിഞ്ഞ ഒരാഴ്ചയായ ആർകെ നഗറിൽ സജീവമായിരുന്നു. വിജയ പ്രതീക്ഷയിലാണ് ടിടിവി ദിനകരനും

ജയലളിതയുടെ വീഡിയോ

ജയലളിതയുടെ വീഡിയോ

തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനായി പതിനെട്ടടവും പയറ്റിയിരിക്കുകയാണ് അണ്ണാഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയലളിതയുടെ അവസാനനാളുകളിലെ ആശുപത്രി ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവന്നിരുന്നു. ഇവ സംപ്രേഷണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.

 മണ്ഡലത്തിൽ ഒഴുകിയതു കോടികൾ

മണ്ഡലത്തിൽ ഒഴുകിയതു കോടികൾ

ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആർകെ നഗറിൽ ഒഴുകിയത് കോടിക്കണക്കിനു രൂപയാണ്. ആർകെ നഗറിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥിക്കായി പണം വിതരണം ചെയ്തുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ജയലളിതയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ആർകെ നഗറിൽ വ്യാപകമായി പണം വിതരണം കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സമാന സംഭവങ്ങൾ ആരോപിക്കുകയാണ്.

മണ്ഡലം ക്യാമറയുടെ നീരക്ഷണത്തിൽ

മണ്ഡലം ക്യാമറയുടെ നീരക്ഷണത്തിൽ

ആർകെ നഗറിൽ പണ വിതരണം നടക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായ 960 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പോലീസിനൊപ്പം സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തമായ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഡിഎംകെ സ്ഥാനാര്‍ഥി മരുതു ഗണേഷ് നല്‍കിയ കേസ്, മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ എല്ലാ വഴികളും സ്വീകരിക്കാമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്

English summary
The by-election for Chennai's RK Nagar assembly seat, which fell vacant after the death of former Tamil Nadu Chief Minister J Jayalalithaa last December, is being held today. It is vital for the AIADMK, seemingly rudderless since Ms Jayalalithaa died, to establish that Chief Minister E Palaniswami and his team are in control.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X