അമേഠിയില്‍ രാഹുലിന് നെഞ്ചിടിപ്പ്, 12 ഘട്ടം കഴിഞ്ഞപ്പോള്‍ സ്മൃതി ഇറാനിക്ക് 20000 വോട്ടിന്റെ ലീഡ്
ലഖ്‌നൗ: കോണ്‍ഗ്രസിന്റെ കോട്ടയായ അമേഠിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി വലിയൊരു നേട്ടത്തിന് വക്കിലാണ് അമേഠിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോല്‍വിയുടെ വക്കിലും. 12 ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 20000 അടുത്ത് വോട്ടിന്റെ ലീഡുമായി സ്മൃതി ഇറാനി രാഹുലിനേക്കാള്‍ മുന്നിലാണ്. രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ സ്മൃതി ഇറാനി നേടി കഴിഞ്ഞു. രാഹുല്‍ ഗാന്ധി 1,85,968 വോട്ടുകളാണ് നേടിയത്.

അതേസമയം ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ടുനില മാറി മറിഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 30000 വോട്ടിന് വരെ സ്മൃതി ഇറാനി മുന്നിലെത്തിയിരുന്നു. പിന്നീട് ഇതിനെ മറികടന്ന് രാഹുല്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കോട്ടയില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ലീഡ് നില മാറി മറിയുന്നതും രാഹുല്‍ ഗാന്ധിക്ക് ആശങ്ക സമ്മാനിക്കുന്നു.
പത്താം ഘട്ടത്തിലും 11ാം ഘട്ടത്തിലും കടുത്ത ആശങ്കയാണ് സ്മൃതി ഇറാനി കോണ്‍ഗ്രസിന് സമ്മാനിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശങ്കയോടെ അമേഠിയിലെ ബൂത്തിന് പുറത്ത് കാത്തുനില്‍ക്കുകയാണ്. രാഹുല്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിന് അത് ഏറ്റവും വലിയ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. 15 റൗണ്ടുകള്‍ ഇനിയും എണ്ണാനുണ്ട്. സുനമോ സുനാമി, നമോ 2.0 ധന്യവാദ ഭാരത് എന്നിങ്ങനെയായിരുന്നു സ്മൃതി ഇറാനി ബിജെപി വിജയത്തില്‍ ട്വീറ്റ് ചെയ്തത്.
TsuNAMO TsunAMI
— Chowkidar Smriti Z Irani (@smritiirani) May 23, 2019
NaMo 2.0
Dhanyawad Bharat #VijayiBharat












Click it and Unblock the Notifications