ഇന്ത്യയെ പുല്ലുവില; നിര്‍ഭയ ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തു
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള കടുത്ത എതിര്ഡപ്പുകളെ അവഗണിച്ച് ദില്ലി കൂട്ട ബലാത്സംഗം സംബന്ധിച്ച ഡോക്യുമെന്റി ബിബിസി സംപ്രേഷണം ചെയ്തു. നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് മുമ്പ് തന്നെ ഡോക്യുമെന്റി സംപ്രേഷണം ചെയ്യുകയായിരുന്നു.
മാര്‍ച്ച് എട്ടിനാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംപ്രേഷണം.

ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്നാണ് ഡോക്യുമെന്ററിയുടെ പേര്. വെറും എട്ട് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് സംപ്രേഷണം ചെയ്തത് എന്നാണ് വിവരം. എന്നാല്‍ ഇത് ഇന്ത്യയില്‍ ലഭ്യമായിരുന്നില്ല.
കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ഡോക്യുമെന്ററി വിവാദമായത്. ബലാത്സംഗത്തിന് നിര്‍ഭയയും കാരണക്കാരിയാണെന്നായിരുന്നു മുകേഷ് പറഞ്ഞത്. അവള് എതിര്‍ക്കാതെ സഹകരിച്ചിരുന്നെങ്കില്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
ഇത് വലിയ എതിര്‍പ്പുകള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിച്ചു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് ബിബിസിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത് ഇന്ത്യയിലെ മാത്രം പ്രശ്നമല്ല എന്നാണ് ബിബിസിയുടെ നിലപാട്. ലോകമെമ്പാടുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഡോക്യുമെന്ററി പ്രതിനിധാനം ചെയ്യുന്നതെന്നും അവര്‍ വിലയിരുത്തുന്നു.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications