ഇന്ത്യയെ പരിഹസിച്ച് ബിബിസി, ഇന്ത്യ നിരോധനങ്ങളുടെ നാടോ?
ലണ്ടന്‍: ദില്ലി കൂട്ട ബലാത്സംഗം സംബന്ധിച്ച് ഡോക്യുമെന്ററി നിരോധിച്ചതിന്റെ പേരില്‍ ഇന്ത്യക്ക് ബിബിസിയുടെ പരിഹാസം. ഇന്ത്യ നിരോധനങ്ങളുടെ നാടാണെന്നാണ് ബിബിസിയുടെ ആക്ഷേപം.
പുസ്തകം നിരോധിക്കുന്നു, സിനിമ നിരോധിക്കുന്നു, ബീഫ് നിരോധിക്കുന്നു, ഒടുവില്‍ ഇതാ ഒരു ഡോക്യുമെന്ററിയും നിരോധിക്കുന്നു. ബിബിസി അങ്ങനെ പറഞ്ഞതില്‍ തെറ്റ് പറയാന്‍ പറ്റുമോ?
നരേന്ദ്ര മോദിയാണോ അതോ അദ്ദേഹത്തിന് വേണ്ടി ആഭ്യന്തര മന്ത്രാലയമാണോ നിരോധനത്തിന് പിന്നില്‍ ചരട് വലിച്ചതെന്ന് വ്യക്തമല്ലെന്നാണ് ബിബിസിയുടെ കണ്ടെത്തല്‍. നിരോധനത്തിന് പിന്നില്‍ ബിബിസി വേറേയും ചില കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്.

മോദിയുടെ പ്രതിച്ഛായക്ക് വേണ്ടിയോ
പ്രതിച്ഛായയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നില്‍ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആദ്ദേഹമാണോ അതോ അദ്ദേഹത്തിന് വേണ്ടി ആഭ്യന്തര മന്ത്രാലയമാണോ നിരോധനത്തിന് പിന്നിലെന്നാണ് ബിബിസിയുടെ സംശയം.

ജയിലിലെ അഭിമുഖം
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലാണ് തിഹാര്‍ ജയില്‍. അവിടെ കയറി ഏറെ വിവാദമായ കേസിലെ വധശിക്ഷ വിധിക്കപ്പെട്ട പ്രതിയുടെ അഭിമുഖം എടുത്തതായിരിക്കാം ഇന്ത്യയെ ചൊടിപ്പിച്ചതെന്നും ബിബിസി കണ്ടെത്തുന്നു.

ചാനല്‍ യുദ്ധം
ഇന്ത്യയിലെ ചാനല്‍ യുദ്ധമാണ് ഇത് വലിയ വിവാദത്തിലേക്ക് നയിച്ചതെന്നും സ്വാഭിവകമായി സംശയിക്കാവുന്നതാണ്. ഒരു ദേശീയ ചാനല്‍, അഭിമുഖത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് മറ്റ് പലര്‍ക്കും തീരെ പിടിച്ചിട്ടില്ല

എന്‍ഡിടിവി-ടൈംസ് നൗ
എന്‍ഡിടിവിയാണ് ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ടൈംസ് നൗ ആയിരുന്നു ഡോക്യുമെന്ററിക്കെതിരെ വലിയ പ്രചാരണം അഴിച്ചുവിട്ടത്.

എന്താണ് വിവാദം
ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ മുകേഷ് സിങിന്റെ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്. നിര്‍ഭയ സഹകരിച്ചിരുന്നെങ്കില്‍ അവള്‍ കൊല്ലപ്പെടില്ലെന്നായിരുന്നു അയാള്‍ പറഞ്ഞത്.

പ്രതിയേക്കാള്‍ ഭീകരം
നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് പറഞ്ഞതിനേക്കാള്‍ ഭീകരമായ കാര്യങ്ങളാണ് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞിട്ടുളളത്. എന്നാല്‍ അത് വേണ്ടത്ര മാധ്യമശ്രദ്ധ നേടാതെ പോയി.












Click it and Unblock the Notifications