കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയയില്‍ നിരവധി വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്

Google Oneindia Malayalam News
NARENDRA MODI

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ തുടര്‍ന്ന് ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ വന്‍ പോലീസ് സന്നാഹം. നിരവധി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കലാപം നിയന്ത്രിക്കാനായി ഇറക്കുന്ന റയട്ട് പോലീസിനെയാണ് ഇവിടെ ഇറക്കിയിരിക്കുന്നത്.

ക്ലാസുകളെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസാകെ പോലീസിന്റെ നിയന്ത്രണത്തിലാണ്. കവാടത്തില്‍ വലിയ പോലീസ് നിര തന്നെയുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശനമോ, അന്യായമായി കൂട്ടം ചേരുന്നതോ ഒന്നും അനുവദിക്കില്ലെന്ന് നേരത്തെ തന്നെ യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചതാണ്.

1

എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ് ഇവിടെ ഡോക്യുമെന്ററി പ്രദര്‍ശനം നടക്കുന്നത്. ഒരു ഡസനില്‍ അധികം വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ അധികവും ഇടതുപക്ഷ സംഘടനയില്‍ നിന്നുള്ളവരാണ്.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍

ഇന്ന് വൈകീട്ടായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം ക്യാമ്പസില്‍ നടത്താനിരുന്നത്. അതേസമയം പോലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥി നേതാക്കള്‍ ബാനറുകളും, മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിഷേധിച്ചത്.

ഇവരെ പോലീസ് വലിച്ചിഴച്ച് മാറ്റുന്നതും കാണാം. കണ്ണീര്‍ വാതകം സജ്ജമാക്കിയാണ് ക്യാമ്പസിലേക്ക് പോലീസ് എത്തിയത്. സിപിഎമ്മും എസ്എഫ്‌ഐയും ഫേസ്ബുക്കിലൂടെ സ്‌ക്രീനിങ് നടത്തുമെന്നാണ് അറിയിച്ചത്.

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

ഇതോടെ യൂണിവേഴ്‌സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു.

അവിടെ ഇന്റര്‍നെറ്റും, വൈദ്യുതി കണക്ഷനും വിച്ഛേദിച്ചിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതരായിരുന്നു ഇങ്ങനെയൊരു നീക്കം നടത്തിയത്. നൂറുകണക്കിന് ആളുകളാണ് രാത്രിയില്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമായി ഡോക്യുമെന്ററി കാണാനെത്തിയത്.

ബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്ക് മുകളില്‍ നില്‍ക്കും; മനുഷ്യര്‍ ഭൂമിയിലുണ്ടാവില്ല, സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

എന്നാല്‍ ഇത് പ്രതിഷേധ മാര്‍ച്ചിലാണ് അവസാനിച്ചത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന് സര്‍വകലാശാലാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്യാമ്പസിലെ സമാധാനവും സൗഹാര്‍ദവും തകരുമെന്നായിരുന്നു ജെഎന്‍യു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. ഡോക്യുമെന്റി ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടില്ല.

സര്‍ക്കാരിനോട് വിയോജിപ്പറിയിക്കുക എന്നത് ഭരണഘടന നല്‍കുന്ന അവകാശമാണ്. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അത് ഭീഷണിയാണെന്ന് എസ്എഫ്‌ഐ നേതാവ് വര്‍ക്കി പാറക്കല്‍ പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി വെറും പ്രചാരണം മാത്രമാണെന്ന് മോദി സര്‍ക്കാര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

English summary
bbc documentary screening: students detained by police in jamia milia university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X