ബിബിസി ഓഫീസിൽ നടന്നത് സർവ്വേ; എന്താണ് റെയ്ഡും സർവ്വേയും തമ്മിലുള്ള വ്യത്യാസം? അറിയാം
ഇന്ന് രാവിലെയോടെ ആണ് ബി ബി സിയുടെ മുംബൈയിലേയും ദല്‍ഹിയിലേയും ഓഫീസുകളില്‍ ഇൻകം ടാക്സ് സർവ്വേ നടത്തിയത്.

ബിബിസിയുടെ ദില്ലി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയത് സർവ്വേയാണെന്നാണ് വകുപ്പ് പറയുന്നത്. എന്താണ് ഐടി സർവ്വേ? ഇതെങ്ങനെയാണ് ഐടി റെയ്ഡിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്? പരിശോധിക്കാം

ബിബിസി ഓഫീസിൽ 'സർവ്വേ' നടത്തിയത്
പുറത്ത് വിടാത്ത ചില വിവരങ്ങൾ ശേഖരിക്കാൻ ഐ-ടി വകുപ്പിന് അധികാരം നൽകുന്ന 1961 ലെ ഐടി ആക്ടിന് കീഴിൽ വരുന്ന സെക്ഷൻ 133A ൾ പ്രകാരമാണ് വകുപ്പ് ബിബിസി ഓഫീസിൽ 'സർവ്വേ' നടത്തിയത്.
സെക്ഷൻ 133A പ്രകാരം ഒരു അംഗീകൃത ഉദ്യോഗസ്ഥന് അവരുടെ അധികാരപരിധിയിലുള്ള ഏതെങ്കിലും ബിസിനസ്,തൊഴിൽ അല്ലെങ്കിൽ ചാരിറ്റബിൾ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ അധികാരം ഉണ്ട്. ഉദ്യോഗസ്ഥർക്ക് അക്കൗണ്ട് ബുക്കുകൾ അല്ലെങ്കിൽ മറ്റ് രേഖകൾ, പണം, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് വിലിടിപ്പുള്ള വസ്തുക്കൾ എന്നിവയും പരിശോധിക്കാൻ സാധിക്കും.
ഐ-ടി അതോറിറ്റിക്ക്, സർവേ സമയത്ത്, പണം, സ്റ്റോക്ക് അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വെ്ക്കാം. ആരുടെ മൊഴി വേണമെങ്കിലും രേഖപ്പെടുത്തുകയും ചെയ്യാം. സർവ്വേയ്ക്കിടയിൽ പിടിച്ചെടുക്കുന്ന രേഖകൾ ഉദ്യോഗസ്ഥർക്ക് സൂക്ഷിച്ച് വെയ്ക്കാം. എന്നിരുന്നാലും, അത്തരം പുസ്തകങ്ങൾ 15 ദിവസത്തിൽ കൂടുതൽ സൂക്ഷിച്ച് വെയ്ക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി നേടിയിരിക്കണം.

എന്താണ് ഐടി സെർച്ച്
ആദായനികുതി നിയമത്തിൽ 'റെയ്ഡ്' എന്ന പദം എവിടെയും നിർവ്വചിച്ചിട്ടില്ല. സെർച്ച് എന്നതിന് റെയ്ഡ് എന്നാണ് പരക്കെ വിളിക്കപ്പെടുന്നത്. ഐ ടി നിയമത്തിന്‍റെ സെക്ഷൻ 132ലാണ് സെർച്ചിനെ കുറിച്ച് പരാമർശമുള്ളത്. അനധികൃത പണമോ സ്വർണമോ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന ഏത് സ്ഥലങ്ങളിലും വകുപ്പിന് സെർച്ച് നടത്താൻ സാധിക്കും. വകുപ്പ് ഏതെങ്കിലും രേഖകളോ വിവരങ്ങളോ ആവശ്യപ്പെട്ട് അത് സമർപ്പിക്കാതിരുന്നാൽ സമൻസ് നൽകാതെയോ നൽകിയോ വകുപ്പിന് സെർച്ച് നടത്താ.ം

സെർച്ചുള്ള അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ
പണം, സ്വർണ്ണം തുടങ്ങിയ വെളിപ്പെടുത്താത്ത വരുമാനമോ സ്വത്തോ കൈവശം വച്ചിട്ടുണ്ടെന്ന് തോന്നുന്ന കെട്ടിടങ്ങളിൽ പരിശോധന നടത്താം.
ഏതെങ്കിലും വാതിലിൻറെയോ, പെട്ടിയുടെയോ, ലോക്കറിന്റെയോ പൂട്ട് പൊളിച്ചും പരിശോധന നടത്താം.
അന്വേഷണത്തിൽ കണ്ടെത്തി. ഏതെങ്കിലും അക്കൗണ്ട് ബുക്കുകൾ, മറ്റ് രേഖകൾ, പണം, ആഭരണങ്ങൾ, അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പിടിച്ചെടുക്കാം
ഏതെങ്കിലും അക്കൗണ്ട് ബുക്കുകളിലോ മറ്റ് രേഖകളിലോ തിരിച്ചറിയൽ അടയാളങ്ങൾ രേഖപ്പെടുത്താനും അതിൻറെ പകർപ്പുകൾ എടുത്ത് വെയക്കാനും കഴിയും.
പണം,ആഭരണങ്ങൾ, അല്ലെങ്കിൽ മറ്റ് വിലയേറിയ സാധനങ്ങൾ എന്നിവയെക്കുറിച്ചുള്ള പട്ടിക തയ്യാറാക്കാം.

ഇനി സെർച്ചും സർവ്വേയും തമ്മിലുള്ള വ്യത്യാസമറിയാം
ആളുകൾ പലപ്പോഴും ഈ രണ്ട് പദങ്ങളും ഒരുപോലെയാണ് ഉപയോഗിക്കാറുള്ളതെങ്കിലും ഐടി നിയമത്തിന് കീഴിൽ ഇത് വ്യത്യസ്തമായാണ് നിർവ്വചിക്കപ്പെട്ടിരിക്കുന്നത്. സർവ്വേയേക്കാൾ ഗൗരവമേറിയ നടപടിയാണ് സെർച്ച് എന്നത്.
അംഗീകൃത ഉദ്യോഗസ്ഥന്റെ അധികാരപരിധിക്കുള്ളിൽ എവിടെയും സെർച്ച് നടത്താമെന്നാണ് സെക്ഷൻ 132 നിർവ്വചിച്ചിരിക്കുന്നത്. സെക്ഷൻ 133 എ (1) പ്രകാരം ഒരു സർവേ ഉദ്യോഗസ്ഥന് നിയുക്തമാക്കിയ പ്രദേശത്തിന്റെ പരിധിക്കുള്ളിൽ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.
പ്രവൃത്തി ദിവസങ്ങളിൽ ജോലി സമയങ്ങളിൽ മാത്രമേ സർവേ നടത്താൻ കഴിയൂ എന്നാൽ ഏത് ദിവസവും സെർച്ച് നടത്താൻ സാധിക്കും.
സർവ്വേ നടത്തുമ്പോൾ അക്കൗണ്ട് ബുക്കുകളും പണവും മറ്റ് വസ്തുക്കളും പരിശോധിക്കാം. അതേസമയം സെർച്ചിൽ പോലീസിന്റെ സഹായത്തോടെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ചുരുളഴിക്കാൻ ഏത് സ്ഥലവും പരിശോധിക്കാം












Click it and Unblock the Notifications