സാനിയയുടെ പേരില്ല ; ബിബിസി ഇന്ത്യയെക്കൊണ്ട് സ്മൃതി ഇറാനി മാപ്പ് പറയിപ്പിച്ചു
ദില്ലി: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം നേടിയവരില്‍ ഇന്ത്യയുടെ ടെന്നീസ് താരം സാനിയമിര്‍സയുടെ പേര് കൊടുക്കാതിരുന്ന ബി.ബി.സി ഇന്ത്യയെക്കൊണ്ട് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി മാപ്പ് പറയിച്ചു.
വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം ഇന്ത്യന്‍ താരം സാനിയമിര്‍സയും സ്വിറ്റ്‌സര്‍ലാന്റ് താരം മാര്‍ട്ടിന ഹിംഗിസും നേടിയിരുന്നു. എന്നാല്‍ സാനിയയെ പൂര്‍ണമായും ഒഴിവാക്കി 'ഹിംഗിസ് വിംന്പിള്‍ഡണ്‍ ഡബിള്‍സ് ഫൈനല്‍ വിജയിച്ചു' എന്നാണ് ബിബിസിയുടെ ട്വീറ്റ് .
India's Sania Mirza wins women's Wimbledon doubles with Martina Hingis: http://t.co/QUg1GCfAwK (Correcting earlier tweet - apologies!)
— BBC India (@BBCIndia) July 12, 2015 ബി.ബി.സിയുടെ ട്വീറ്റ് കണ്ട സ്മൃതി അതിന് താഴെ 'സാനിയയും മത്സരത്തില്‍ വിജയിച്ചു' എന്ന് ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രിയുടെ ട്വീറ്റ് കണ്ടതോടെ ബി.ബി.സി ഇന്ത്യ പോസ്റ്റ് പിന്‍വലിച്ചു.
@BBCIndia so does Sania Mirza
— Smriti Z Irani (@smritiirani) July 12, 2015 കൂടാതെ മറ്റൊരു ട്വീറ്റ് വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. 'ഇന്ത്യയുടെ സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യം വനിത വിംബിള്‍ഡണ്‍ ഡബിള്‍സ് വിജയിച്ചു( മുന്‍ ട്വീറ്റ് തിരുത്തുന്നു ക്ഷമാപണം)' എന്നായിരുന്നു പുതിയ ട്വീറ്റ്












Click it and Unblock the Notifications