ഏഴുമാസമായി ശമ്പളമില്ല; ബിബിഎംപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
ഏഴുമാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞയറാഴ്ച പാലസ് ഗുട്ടഹള്ളിയിലെ ബിബിഎംപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തിരുന്നു. നാല്‍പ്പത് വയസ്‌കാരനായ സുബ്രമണി പൗരകര്‍മ്മികയായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏഴുമാസമായി ശമ്പളം ലഭിക്കാത്തതിനാല്‍ കുടുംബചെലവുകള്‍ വഹിക്കാനായിരുന്നില്ല.ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഭാര്യ കവിത വീട്ടുജോലിയ്ക്ക് പോകുന്നുണ്ടായിരുന്നു. രണ്ട് മക്കളില്‍ ഒരാള്‍ പവിത്ര പത്ത് വയസുകാരിയാണ്. രണ്ടാമത്തെ മകന്‍ ദര്‍ശന്‍ ഏഴുവയസ്സുകാരനാണ്.

ഇത് സംബന്ധിച്ച് സുബ്രമണി ദത്തത്രേയ ടെംമ്പിള്‍ വാര്‍ഡിലെ പൗരകര്‍മ്മികയുടെ സൂപ്പര്‍വൈസര്‍ ആയ ചാലപ്പതിയെക്കെതിരെ പരാതികത്ത് തയ്യാറാക്കിയിരുന്നു.കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയ്ക്ക് നല്‍കാനാണ് പരാതി തയ്യറാക്കിയത്.ഏതായലും ബിബിഎംപി പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ പൗരകര്‍മ്മിക പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications