ബെംഗളൂരു ലോണെടുത്തത് 1676 കോടി, പ്രതിവര്‍ഷം പലിശ അടക്കുന്നത് 1171 കോടി!
ബെംഗളൂരു: കടം വാങ്ങിയ മുതലിനെക്കാള്‍ കൂടുതല്‍ പലിശ കൊടുത്ത് മുടിയുന്ന ആളുകളുടെ കഥ സിനിമയിലും മറ്റും ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. എന്നാല്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ എന്ന ബി ബി എം പിയുടെ കഥ ഇതിലും രസകരമാണ്. വിവിധ ആവശ്യങ്ങള്‍ക്കായി 1676 കോടി രൂപ കടം വാങ്ങിയ ബി ബി എം പി ഓരോ വര്‍ഷവും പലിശയായി മാത്രം 1171 കോടി രൂപ വെച്ച് അടക്കുകയാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.
ബി ബി എം പിക്ക് കീഴിലുള്ള വിവിധ സ്ഥലങ്ങള്‍ പണയം വെച്ച് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്നാണ് കടം വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ടുണ്ടാക്കിയ കടമാണ് ഇത്. കെ ആര്‍ മാര്‍ക്കറ്റ്, മല്ലേശ്വരം മാര്‍ക്കറ്റ്, ദാസപ്പ ആശുപത്രി, ജോണ്‍സണ്‍ മാര്‍ക്കറ്റ്, പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിങ്, രാജാജി നഗര്‍ ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങിയവയാണ് ബി ബി എം പി പണയം വെച്ചിരിക്കുന്നത് എന്നാണ് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പതിനഞ്ച് വര്‍ഷത്തേക്കാണ് ലോണ്‍. കെ ആര്‍ മാര്‍ക്കറ്റ് പണയം വെച്ച് 500 കോടി രൂപയാണ് ബി ബി എം പി ഭരിക്കുന്ന കോണ്‍ഗ്രസ് വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതിനായി വലിശയിനത്തില്‍ ചെലവഴിച്ചത് 2012 ജനുവരി 27നാണ് കെ ആര്‍ മാര്‍ക്കറ്റ് പണയം വെച്ച് ബി ബി എം പി പണം വാങ്ങിയത്. അതേസമയം, കെ ആര്‍ മാര്‍ക്കറ്റ് പണയം വെച്ച കാര്യം ബി ബി എം പി സമ്മതിക്കുന്നില്ല എന്നും ബാംഗ്ലൂര്‍ മിററിന്റെ റിപ്പോര്‍ട്ടിലുണ്ട്.
2012 മാര്‍ച്ച് 29 നാണ് മല്ലേശ്വരം മാര്‍ക്കറ്റ്, ദാസപ്പ ആശുപത്രി, ജോണ്‍സണ്‍ മാര്‍ക്കറ്റ് എന്നിവ 256 കോടി രൂപയ്ക്ക് പണയം വെച്ചതത്രെ. ഇതിനായി വര്‍ഷം തോറും 133.29 കോടി രൂപ പലിശയിനത്തില്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. പൊതുമേഖല ബാങ്കുകളെക്കാള്‍ പലിശ കുറവായ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്നും എടുത്ത ലോണിന് മുതലിന്റെ അത്രയും തന്നെ പലിശയിനത്തില്‍ അടക്കേണ്ട കാര്യമെന്താണ് എന്നാണ് ഉയരുന്ന ചോദ്യം.












Click it and Unblock the Notifications