കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കനെ റാഞ്ചിയതിന് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്: ബിജെപി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവായ ടോം വടക്കന്‍ കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്. തൃശ്ശൂരില്‍ മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന ടോം വടക്കന്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെയായിരുന്നു ബിജെപിയിലേക്ക് കൂടുമാറിയത്.

ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതോടെ കോണ്‍ഗ്രസിന് രൂക്ഷമായ വിമര്‍ശനമാണ് സിപിഎം ഉള്‍പ്പടേയുള്ള രാഷ്ട്രീയ എതിരാളികളില്‍ നിന്ന് എല്‍ക്കേണ്ടി വന്നത്. എന്നാല്‍ ടോം വടക്കന്‍ ബിജെപിയില്‍ എത്തി 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് മുതിര്‍ന്ന ബിജെപി നേതാവിന്‍റെ മകനെ പാര്‍ട്ടിയിലെത്തിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍

ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകന്‍

ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവ് മുന്‍മുഖ്യമന്ത്രിയും എംപിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകനായ മനീഷ് ഖണ്ഡൂരിയാണ് ഇന്നലെ വൈകീട്ടോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രാഹുല്‍ സ്വീകരിക്കും

രാഹുല്‍ സ്വീകരിക്കും

ഈ ആഴ്ച്ചയുടെ അവസാനം ഡെറാഡൂണില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മനീഷ് ഖണ്ഡരിയക്ക് കോണ്‍ഗ്രസ് സ്വീകരണം നല്‍കും. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാവിന്‍റെ മകന്‍റെ കടന്നു വരവ് കോണ്‍ഗ്രസിന് കരുത്തുപകരും.

മനീഷ് ഖണ്ഡൂരിയ

മനീഷ് ഖണ്ഡൂരിയ

മുന്‍ പത്രപ്രവര്‍ത്തകനായ മനീഷ് ഖണ്ഡൂരിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്. അടുത്തിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ മനീഷ് ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപി എംപി

ബിജെപി എംപി

മനീഷ് ഖണ്ഡരിയയുടെ പിതാവായ ഭുവന്‍ചന്ദ്ര നിലവില്‍ പൗരിയില്‍ നിന്നുള്ള ബിജെപി എംപിയാണ്. പൗരി മണ്ഡലം തിരിച്ചു പിടിക്കാന്‍ ഭുവന്‍ ചന്ദ്രക്കെതിരെ മനീഷ് ഖണ്ഡരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന് സൂചനയുണ്ട്. പിതാവിനെതിരെ മത്സരിക്കാന്‍ മനീഷ് സമ്മതം അറിയിച്ചതയാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്

കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്

ഭുവന്‍ ചന്ദ്രയും ബിജെപി നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കോയാണ് മകന്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. ഡിഫൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ തന്റെ കാലാവധി നീട്ടിവെച്ചിട്ടില്ലെന്നതാണ് ഭുവന്‍ചന്ദ്രയെ ചൊടിപ്പിച്ചത്.

ഡോവലിന്‍റെ മകന്‍

ഡോവലിന്‍റെ മകന്‍

അതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ അജിത് ഡോവലിന്‍റെ മകന്‍ ഷൗര്യ ഡോവലും പൗരിയില്‍ മത്സരിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. എന്‍ജിഒ രൂപീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിയാണ് ഷൗര്യ ഡോവലിന്‍റെ സീറ്റുറപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

രണ്ട് ലക്ഷ്യം

രണ്ട് ലക്ഷ്യം

മനീഷ് ഖണ്ഡാരിയയെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ രണ്ട് ലക്ഷ്യമാണ് കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. പൗരിയിലെ പ്രബല രാഷ്ട്രീയ ശക്തിയായ ഖണ്ഡാരിയ വിഭാഗത്തെ ഒപ്പം നിര്‍ത്താം. തിരഞ്ഞെടുപ്പില്‍ ഇത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്ക്കൂട്ടുന്നു.

ബഹുഗുണയുടെ കൊച്ചുമകന്‍

ബഹുഗുണയുടെ കൊച്ചുമകന്‍

അന്തരിച്ച പ്രമുഖ നേതാവായിരുന്ന എച്ച് എന്‍ ബഹുഗുണയുടെ കൊച്ചുമകനാണ് മനീഷ് ഘണ്ഡാരിയ. മനീഷിലൂടെ ബഹുഗുണയുടെ രാഷ്ട്രീയ പൈതൃകം വീണ്ടും പാര്‍ലമെന്‍റില്‍ എത്തിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

5 സീറ്റുകള്‍

5 സീറ്റുകള്‍

പൗരിയടക്കം 5 ലോക്സഭ മണ്ഡലങ്ങളാണ് ഉത്തരാഘണ്ഡില്‍ ഉള്ളത്. നിലവില്‍ അഞ്ചില്‍ അഞ്ച് സീറ്റും കയ്യടക്കി വെച്ചിരിക്കുന്നത് ബിജെപിയാണ്. ഇത്തവണ മൂന്ന് സീറ്റെങ്കിലും ബിജെപിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

English summary
BC Khanduri’s son to join Congress; may contest from Pauri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X