കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിന് ബോട്ടിലുകള്‍ അനുവദിച്ചു? ബിസിസിഐയുടെ ചോദ്യം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാണികള്‍ അക്രമാസക്തരായതില്‍ ബിസിസിഐയ്ക്ക് രോഷം. വിഷയത്തില്‍ ഒറീസ ക്രിക്കറ്റ് അസോസിയേഷനോട് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു. മത്സരം നടന്ന കട്ടക്ക് സ്റ്റേഡിയത്തിനുള്ളില്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്തിന് അനുവദിച്ചുവെന്ന് ബിസിസിഐ ചോദിക്കുന്നു.

മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ആറുവിക്കറ്റിന് വിജയിച്ചിരുന്നു. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും നൂറു റണ്‍സില്‍ താഴെ ഇന്ത്യ ഓള്‍ ഔട്ടായതാണ് കാണികളെ പ്രകോപിപ്പിച്ചത്. രണ്ടാംമത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പരമ്പര സമനിലയിലെത്തിക്കാനും മൂന്നാം മത്സരം ആവേശകരമാക്കാനും സാധിക്കുമായിരുന്നു. എന്നാല്‍ നിരുത്തരവാദപരമായ പ്രകടനത്തിലൂടെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര അടിയറവെച്ചു.

indian-team-cuttack-crowdtrouble

കാണികള്‍ രോഷാകുലരാകാന്‍ പ്രധാനകാരണം ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനമാണ്. പിന്നാലെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് കുതിക്കവെ വാട്ടര്‍ ബോട്ടിലുകള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞ് അവര്‍ പ്രതിഷേധിക്കുകയും ചെയ്തു. രണ്ടുതവണയാണ് കളി നിര്‍ത്തിവെക്കേണ്ടിവന്നതെന്നത് ബിസിസിഐയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നാണക്കേടുണ്ടാക്കുന്നതാണ്.

സംഭവത്തില്‍ ഒറീസ ക്രിക്കറ്റ് അസോസിയേഷനുമേല്‍ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് ബിസിസിഐയുടെ ശ്രമം. വാട്ടര്‍ ബോട്ടിലുകള്‍ ഗ്രൗണ്ടിനകത്തേക്ക് ഒരിക്കലും അനുവദിക്കരുതായിരുന്നെന്ന് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടു നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
BCCI asks OCA Why did you allow fans in stadium with bottles?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X