കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീ ടൂ ആരോപണം; ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‍രിക്ക് ക്ലീൻ ചിറ്റ്

Google Oneindia Malayalam News

ദില്ലി: മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‍രിക്ക് ക്ലീൻ ചിറ്റ്. സുപ്രീംകോടതി നിയമിച്ച മൂന്നംഗ സ്വതന്ത്ര കമ്മിറ്റിയാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. രാഹുൽ ജോഹ്രി ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സിഇഒ ആയി തുടരാമെന്ന് കമ്മറ്റി ചെയർമാൻ പറഞ്ഞു. രാഹുൽ ജോഹ്രിക്കെതിരെ എന്ത് തീരുമാനമെടുക്കണമെന്ന കാര്യത്തിൽ കമ്മറ്റിയിലെ രണ്ട് അംഗങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല.

<strong>നോട്ട് നിരോധനം കർഷരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല... </strong>നോട്ട് നിരോധനം കർഷരെ ബാധിച്ചെന്ന് കേന്ദ്രം; സീസണിൽ വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ല...

സ്വതന്ത്ര അന്വേഷണ കമ്മറ്റി റിപ്പോർട്ട് സിഒഎക്ക് കൈമാറും. അലഹബാദ് ഹൈക്കോടതിയിലെ മുൻ ജഡ്ജ് ജസ്റ്റിസ് രാകേഷ് ശർമ്മ, ദില്ലി വനിത കമ്മീഷൻ മുൻ ചെയർപേഴ്സൺ ബർക്ക സിങ്, അഭിഭാഷക വീണ ഗൗഡ എന്നിവരായിരുന്നു കമ്മറ്റിയിൽ ഉണ്ടായിരുന്നത്. വനിതാ മാധ്യമപ്രര്‍ത്തകയാണ് ആരേപണവുമായി രാഹുൽ ജോഹ്രിക്കെതിരെ രംഗത്തെത്തിയിരുന്നത്.

Rahul Johir

ജോലി സംബന്ധമായി ജോഹ്‌രിയെ സമീപിച്ചതിന് പിന്നാലെ തന്നോട് മോശമായി പെരുമാറിയെന്നാണ് പേരുവെളിപ്പെടുത്താതെയുള്ള മാധ്യമ പ്രവര്‍ത്തകയുടെ ആരോപണം. രാഹുല്‍ ജോഹ്‌രി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളടക്കം യുവതി പുറത്തുവിട്ടിരുന്നു. ആരോപണത്തിന് പിന്നാലെ ഐസിസി യോഗത്തിൽ നിന്ന് രാഹുൽ ജോഹ്രിയോട് വിട്ടു നിൽക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

English summary
BCCI CEO Rahul Johir given clean chit in sexual harassment case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X