Get Updates
Get notified of breaking news, exclusive insights, and must-see stories!

കപില്‍, ധോണി, മോഹന്‍ലാല്‍... പിന്നാലെ അനുരാഗ് താക്കൂറും ടെറിട്ടോറിയല്‍ ആര്‍മിയില്‍!

ഇന്ത്യയുടെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവിനും എം എസ് ധോണിക്കും ചലച്ചിത്ര താരമായ മോഹന്‍ ലാലിനും പിന്നാലെ ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറും ടെറിട്ടോറിയല്‍ ആര്‍മിയില്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായ താക്കൂര്‍ ലെഫ്റ്റനന്റായിട്ടാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിയമിതനായിരിക്കുന്നത്.

സൈനിക യൂണിഫോമണിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നാണ് അനുരാഗ് താക്കൂര്‍ ലെഫ്റ്റനന്റായി ആര്‍മിയില്‍ പ്രവേശിച്ച ശേഷം പറഞ്ഞത്. സൈനിക സേവനമെന്ന തന്റെ ദീര്‍ഘകാല സ്വപ്നമാണ് സഫലമായത്. രാഷ്ട്രത്തോടും സൈന്യത്തോടും പ്രതിബദ്ധതയുള്ള സൈനികനാകുന്നതില്‍ അഭിമാനമുണ്ട് - അനുരാഗ് താക്കൂര്‍ പറഞ്ഞു.

anurag-thakur-army

ബി സി സി ഐ പ്രസിഡണ്ട് മാത്രമല്ല, ബി ജെ പിയുടെ ഹമിര്‍പൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗം കൂടിയാണ് അനുരാഗ് താക്കൂര്‍. യുവമോര്‍ച്ച ദേശീയ പ്രസിഡണ്ടായിരുന്നു. താക്കൂറിന്റെ പിതാവ് പ്രേം കുമാര്‍ ധുമാല്‍ മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാണ്. ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തിന് പിന്നാലെയാണ് താക്കൂര്‍ ബി സി സി ഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ ആര്‍മിയിലെ രണ്ടാംനിര വിഭാഗമാണ് ടെറിട്ടോറിയല്‍ ആര്‍മി. വര്‍ഷത്തില്‍ ഒരു മാസമാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ പരിശീലനം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തന സജ്ജമാകുന്ന സൈന്യനിരയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ കപില്‍ ദേവ്, എം എസ് ധോണി, മലയാളി ചലച്ചിത്രതാരം മോഹന്‍ ലാല്‍ എന്നിങ്ങനെ പോകുന്നു ടെറിട്ടോറിയല്‍ ആര്‍മിക്കാരായ സെലിബ്രിറ്റികള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+