കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപില്‍, ധോണി, മോഹന്‍ലാല്‍... പിന്നാലെ അനുരാഗ് താക്കൂറും ടെറിട്ടോറിയല്‍ ആര്‍മിയില്‍!

  • By Muralidharan
Google Oneindia Malayalam News

ഇന്ത്യയുടെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവിനും എം എസ് ധോണിക്കും ചലച്ചിത്ര താരമായ മോഹന്‍ ലാലിനും പിന്നാലെ ബി സി സി ഐ പ്രസിഡണ്ട് അനുരാഗ് താക്കൂറും ടെറിട്ടോറിയല്‍ ആര്‍മിയില്‍. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായ താക്കൂര്‍ ലെഫ്റ്റനന്റായിട്ടാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിയമിതനായിരിക്കുന്നത്.

<strong>ഇന്ത്യയിലെ 4 പിച്ചക്കാരില്‍ ഒരാള്‍ മുസ്ലിം; അതില്‍ തന്നെ മുസ്ലീം സ്ത്രീകളാണ് കൂടുതല്‍!</strong>ഇന്ത്യയിലെ 4 പിച്ചക്കാരില്‍ ഒരാള്‍ മുസ്ലിം; അതില്‍ തന്നെ മുസ്ലീം സ്ത്രീകളാണ് കൂടുതല്‍!

സൈനിക യൂണിഫോമണിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നാണ് അനുരാഗ് താക്കൂര്‍ ലെഫ്റ്റനന്റായി ആര്‍മിയില്‍ പ്രവേശിച്ച ശേഷം പറഞ്ഞത്. സൈനിക സേവനമെന്ന തന്റെ ദീര്‍ഘകാല സ്വപ്നമാണ് സഫലമായത്. രാഷ്ട്രത്തോടും സൈന്യത്തോടും പ്രതിബദ്ധതയുള്ള സൈനികനാകുന്നതില്‍ അഭിമാനമുണ്ട് - അനുരാഗ് താക്കൂര്‍ പറഞ്ഞു.

anurag-thakur-army

ബി സി സി ഐ പ്രസിഡണ്ട് മാത്രമല്ല, ബി ജെ പിയുടെ ഹമിര്‍പൂരില്‍ നിന്നുള്ള പാര്‍ലമെന്റംഗം കൂടിയാണ് അനുരാഗ് താക്കൂര്‍. യുവമോര്‍ച്ച ദേശീയ പ്രസിഡണ്ടായിരുന്നു. താക്കൂറിന്റെ പിതാവ് പ്രേം കുമാര്‍ ധുമാല്‍ മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാണ്. ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തിന് പിന്നാലെയാണ് താക്കൂര്‍ ബി സി സി ഐ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

<strong>നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?</strong>നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

ഇന്ത്യന്‍ ആര്‍മിയിലെ രണ്ടാംനിര വിഭാഗമാണ് ടെറിട്ടോറിയല്‍ ആര്‍മി. വര്‍ഷത്തില്‍ ഒരു മാസമാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ പരിശീലനം. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം പ്രവര്‍ത്തന സജ്ജമാകുന്ന സൈന്യനിരയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാരായ കപില്‍ ദേവ്, എം എസ് ധോണി, മലയാളി ചലച്ചിത്രതാരം മോഹന്‍ ലാല്‍ എന്നിങ്ങനെ പോകുന്നു ടെറിട്ടോറിയല്‍ ആര്‍മിക്കാരായ സെലിബ്രിറ്റികള്‍.

English summary
BCCI president Anurag Thakur became a part of the elite group of MS Dhoni and Kapil Dev after joining the Indian Army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X