ബിസിസിഐ സുരേഷ് റെയ്നയെ തരംതാഴ്ത്തി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ ബിസിസിഐ ലിസ്റ്റില്‍ നിന്നും തരംതാഴ്ത്തി. 84ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐ അംഗീകരിച്ച പുതിയ ലിസ്റ്റില്‍ എ ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്കാണ് സുരേഷ് റെയ്നയെ തരംതാഴ്ത്തിയിരിക്കുന്നത്. കലണ്ടര്‍ വര്‍ഷത്തിലെ മോശം പ്രകടനമാണ് റെയ്നയ്ക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്.
എം എസ് ധോണി, വിരാട് കോലി, ആര് അശ്വിന്, അജിങ്ക്യ രഹാനെ എന്നിവരാണ് എ ഗ്രേഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ, മുരളി വിജയ്, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മൊഹമ്മദ് ഷമി എന്നിവര്‍ ബി ഗ്രേഡിലുള്ളവരാണ്.

ഗ്രേഡ് സി യില്‍ അമിത് മിശ്ര, അക്സര്‍ പട്ടേല്‍, സ്റ്റ്യുവര്‍ട് ബിന്നി, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്ഭജന് സിങ്, എസ് അരവിന്ദ് എന്നിവരെയും ഉള്‍പ്പെടുത്തി. അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.
എ ഗ്രേഡിലുള്ളവര്‍ക്ക് സീസണില്‍ ഒരു കോടി രൂപ പ്രതിഫലമായി ലഭിക്കും. ബി ഗ്രേഡുകാര്‍ക്ക് 50 ലക്ഷവും സി ഗ്രേഡുകാര്‍ക്ക് 25 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുക. ഇതോടൊപ്പം വനിതാ ക്രിക്കറ്റ് ടീമിന്റെയും ഗ്രേഡ് പുറത്ത് വിട്ടിട്ടുണ്ട്. അവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലമായി ലഭിക്കുക.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications