കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ സുരേഷ് റെയ്‌നയെ തരംതാഴ്ത്തി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ബിസിസിഐ ലിസ്റ്റില്‍ നിന്നും തരംതാഴ്ത്തി. 84ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ബിസിസിഐ അംഗീകരിച്ച പുതിയ ലിസ്റ്റില്‍ എ ഗ്രേഡില്‍ നിന്നും ബി ഗ്രേഡിലേക്കാണ് സുരേഷ് റെയ്‌നയെ തരംതാഴ്ത്തിയിരിക്കുന്നത്. കലണ്ടര്‍ വര്‍ഷത്തിലെ മോശം പ്രകടനമാണ് റെയ്‌നയ്ക്ക് വിനയായതെന്നാണ് റിപ്പോര്‍ട്ട്.

എം എസ് ധോണി, വിരാട് കോലി, ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ എന്നിവരാണ് എ ഗ്രേഡില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, രോഹിത് ശര്‍മ, മുരളി വിജയ്, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മൊഹമ്മദ് ഷമി എന്നിവര്‍ ബി ഗ്രേഡിലുള്ളവരാണ്.

sureshraina

ഗ്രേഡ് സി യില്‍ അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍, സ്റ്റ്യുവര്‍ട് ബിന്നി, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, വരുണ്‍ ആരോണ്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിങ്, എസ് അരവിന്ദ് എന്നിവരെയും ഉള്‍പ്പെടുത്തി. അതേസമയം, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ കരാറില്‍ ഉള്‍പ്പെടുത്തിയില്ല.

എ ഗ്രേഡിലുള്ളവര്‍ക്ക് സീസണില്‍ ഒരു കോടി രൂപ പ്രതിഫലമായി ലഭിക്കും. ബി ഗ്രേഡുകാര്‍ക്ക് 50 ലക്ഷവും സി ഗ്രേഡുകാര്‍ക്ക് 25 ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുക. ഇതോടൊപ്പം വനിതാ ക്രിക്കറ്റ് ടീമിന്റെയും ഗ്രേഡ് പുറത്ത് വിട്ടിട്ടുണ്ട്. അവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലമായി ലഭിക്കുക.

English summary
BCCI demoted Suresh Raina to Grade B in player contracts for 2015-16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X