കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈ ലോബിയുടെ കഥ തീര്‍ന്നു, ഇന്ത്യന്‍ ക്രിക്കറ്റിലും ബിജെപി പിടിമുറുക്കുന്നു?

Google Oneindia Malayalam News

മുന്‍പ് ബി സി സി ഐ എന്നാല്‍ എന്‍ ശ്രീനിവാസനായിരുന്നു. പ്രസിഡണ്ട് എന്‍ ശ്രീനിവാസന്‍ അല്ലാതെ ബി സി സി ഐയ്ക്ക് സെക്രട്ടറി എന്ന സ്ഥാനമുണ്ട് എന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. ശ്രീനിവാസന്‍ പറയുന്നു, സെക്രട്ടറി അത് പത്രക്കുറിപ്പിലൂടെ പുറത്തറിയിക്കും. എന്നാല്‍ ശ്രീനിവാസന്‍ പുറത്താകുകയും പുതിയ പ്രസിഡണ്ടും സെക്രട്ടറിയുമൊക്കെ വരികയും ചെയ്തതോടെ കളി മാറി.

ബി സി സി ഐയുടെ സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നത് ഇപ്പോള്‍ സെക്രട്ടറിയാണ്. സെക്രട്ടറി എന്ന് പറഞ്ഞാല്‍ ബി ജെ പി എം പി കൂടിയായ അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിന്റെ മകനും യുവമോര്‍ച്ചയുടെ മുന്‍ തീപ്പൊരി നേതാവുമാണ് അനുരാഗ് താക്കൂര്‍. രാഷ്ട്രീയനേതാക്കള്‍ ക്രിക്കറ്റ് ഭാരവാഹികളാകുന്നതില്‍ പുതുമയൊന്നും ഇല്ലെങ്കിലും അനുരാഗ് താക്കൂറിന്റെ സമീപനത്തില്‍ ഒരു പുതുമയൊക്കെ ഉണ്ട്.

anurag-thakur

കഴിഞ്ഞ രണ്ട് മാസമായി ബി സി സി ഐയെ നോക്കുകയാണെങ്കില്‍ ചില മാറ്റങ്ങളൊക്കെ കാണുന്നില്ലേ എന്നാണ് അനുരാഗ് താക്കൂര്‍ ചോദിക്കുന്നത്. ഇത് വെറുമൊര് തുടക്കം മാത്രമാണ് എന്നും താക്കൂര്‍ പറയുന്നു. ക്രിക്കറ്റ് ടീം സെലക്ഷനിലായാലും കളിക്കാരോട് ഇടപെടുന്ന കാര്യത്തിലായാലും പുതിയ ഭരണസമിതി പഴയതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്നത് സമ്മതിക്കാതെ തരമില്ല.

എന്‍ ശ്രീനിവാസനെയും കൂട്ടാളികളെയും ഒതുക്കാനായി മുന്നിട്ടിറങ്ങിയ ബി സി സി ഐ ഭാരവാഹികളില്‍ മുമ്പനാണ് അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെന്നൈ ലോബിയാണ് ശ്രീനിവാസനിലൂടെ ഇല്ലാതാകുന്നത്. 40 വയസ്സ് മാത്രം പ്രായമുള്ള അനുരാഗ് താക്കൂറിന് ഇത്ര ധൈര്യം എവിടെ നിന്നും കിട്ടുന്നു എന്ന ചോദ്യത്തിന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്ന് എന്ന് പറഞ്ഞാലും തെറ്റാകണമെന്നില്ല. കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ വന്നതോടെ താക്കോല്‍ സ്ഥാനങ്ങളിലും ഈ മാറ്റം പ്രകടമാണ്.

English summary
You've seen changes in BCCI and it's going to get better, says Anurag Thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X