കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസിനെ തള്ളി ബിസിസിഐ, കുടുംബപ്രശ്‌നത്തില്‍ ഇടപെട്ടില്ല!! സ്വയം പരിഹരിച്ചാല്‍ മതിയെന്ന് ഉപദേശം!!

ഷമിയുമായി ഹസിനുള്ള പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും ഖന്ന പറയുന്നു

Google Oneindia Malayalam News

ദില്ലി: മുഹമ്മദ് ഷമിയുമായുള്ള പ്രശ്‌നത്തില്‍ ബിസിസിഐയുടെ ഇടപെടല്‍ ആവശ്യപ്പെട്ട ഹസിന്‍ ജഹാന് തിരിച്ചടി. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് ബിസിസിഐ ഹസിന് മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹസിന്‍ ബിസിസിഐയുടെ നിയുക്ത പ്രസിഡന്റ് സികെ ഖന്നയെ കണ്ട് ഷമിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഷമി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഹസിന്‍ ബിസിസിഐ സമിതിക്ക് മുമ്പാകെ പറഞ്ഞിരുന്നു.

ഹസിന്‍ വാക്ക് മാറ്റി, ഷമി ഒത്തുകളിച്ചിട്ടില്ല, മാധ്യമങ്ങള്‍ നുണയന്‍മാര്‍ കള്ളക്കഥകള്‍ ഉണ്ടാക്കി!!ഹസിന്‍ വാക്ക് മാറ്റി, ഷമി ഒത്തുകളിച്ചിട്ടില്ല, മാധ്യമങ്ങള്‍ നുണയന്‍മാര്‍ കള്ളക്കഥകള്‍ ഉണ്ടാക്കി!!

1

ഈ വിഷയത്തിലാണ് സികെ ഖന്ന ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഷമിയുമായി ഹസിനുള്ള പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്നും അതില്‍ ഇടപെടാനാവില്ലെന്നും ഖന്ന പറയുന്നു. കുടുംബത്തിനകത്ത് തീര്‍ക്കേണ്ട പ്രശ്‌നമാണിത്. ഒരു ക്രിക്കറ്ററുടെ ജോലിയില്‍ ഒരിക്കലും ഇടപെടാന്‍ പാടില്ല. കാരണം ഷമി ഇന്ത്യന്‍ ടീമിന്റെയും ഐപിഎല്ലിന്റെയും ഭാഗമാണ്. അദ്ദേഹം നന്നായി കളിക്കേണ്ടത് രാജ്യത്തിന് അത്യാവശ്യമാണ്. അപ്പോള്‍ ഇത്തരം വിഷയം ഇരുവരും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഖന്ന പറഞ്ഞു. അതേസമയം ഹസിന്‍ തന്നോട് വ്യക്തിപരമായി ഷമിക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കായിക സംഘടനയെന്ന നിലയില്‍ ബിസിസിഐക്ക് വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്. ഹസിന്റെ കുടുംബത്തെ ഈ വിഷയത്തിലേക്ക് കൊണ്ടുവരുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

2

ഷമിക്കെതിരായ പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നാണ് ഹസിന്റെ നടപടികള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പരിക്കേറ്റ ഷമിയെ ഹസിന്‍ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഹസിനെ കാണാന്‍ ഷമി കൂട്ടാക്കിയിരുന്നില്ല. ഇവര്‍ തമ്മിലുള്ള പ്രശ്‌നം കോടതിയില്‍ വച്ച് ഒത്തുതീര്‍പ്പാകുമെന്നാണ് കരുതുന്നത്. അതേസമയം ഹസിന്‍ നല്‍കിയ സത്യവാങ്മൂലം കോടതിയില്‍ നിര്‍ണായകമാകുമെന്നാണ് സൂചന.

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!

സിന്‍ജോമോന്റെ മരണത്തില്‍ മാരക ട്വിസ്റ്റ്, അപകടമരണമല്ല... കൊലപാതകം, യുവതിയുടെ വെളിപ്പെടുത്തല്‍!!സിന്‍ജോമോന്റെ മരണത്തില്‍ മാരക ട്വിസ്റ്റ്, അപകടമരണമല്ല... കൊലപാതകം, യുവതിയുടെ വെളിപ്പെടുത്തല്‍!!

English summary
BCCI not to intervene in Mohammed Shami Hasin Jahan family feud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X