ഗാംഗുലിയോട് ബിജെപിക്ക് രാഷ്ട്രീയ പകപോക്കലെന്ന് തൃണമൂൽ, അടിസ്ഥാന രഹിതമെന്ന് ബിജെപി
കൊൽക്കത്ത: സൗരവ് ഗാംഗുലിയെ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാൻ ശ്രമിക്കുന്നത് അദ്ദേഹം ബിജെപിയിൽ ചേരാത്ത കൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടിയി ഉൾപ്പെടുത്താൻ സാധിക്കാത്തതിനൽ മുൻ ഇന്ത്യൻ ടീം നായകനെ ബിജെപി അപമാനിക്കുകയാണെന്നും തൃണമൂൽ ആരോപിച്ചു.
സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ഗാംഗുലി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ബിജെപി ശ്രമിച്ചെന്നും തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറിയായി രണ്ടാം തവണയും തുടരാം എന്ന തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഉദാഹരണമാണെന്നും അദേഹം ആരോപിച്ചു.

ഞങ്ങൾ വിഷയത്തിൽ നേരിട്ട് അഭിപ്രായ പ്രകടനം നടത്തുന്നില്ല. തെരഞ്ഞെടുപ്പ് സമയത്തും ശേഷവുമെല്ലാം ഗാംഗുലി പാർട്ടിയിലേക്ക് വരുമെന്ന് പറഞ്ഞത് ബിജെപിയാണ്. അതിനാൽ ഇതിന് മറുപടി നൽകേണ്ടതും ബിജെപിയാണ്. ഗാംഗുലിയെ ബിജെപി അപമാനിക്കാൻ ശ്രമിക്കുന്നതായാണ് ഞങ്ങൾക്ക് തോന്നുന്നത്. കുനാൽ ഘോഷ് പറഞ്ഞു.ഒരു മുതിർന്ന ബിജെപി നേതാവ്" ഈ വർഷം മെയ് മാസത്തിൽ സൗരവ് ഗാംഗുലിയുടെ വീട്ടിൽ അത്താഴത്തിന് പോയിരുന്നു.

ആ സാഹചര്യത്തെ കുറിച്ച് പറയാൻ ഏറ്റവും അനുയോജ്യൻ സൗരവ് തന്നെയെന്ന് കരുതുന്നു. അത് എത്രമാത്രം അദ്ദേഹത്തിന് വ്യക്തമാക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. കുനാൽ ഘോഷ് പറഞ്ഞു. എന്തുകൊണ്ടാണ് രണ്ടാം തവണയും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഗാംഗുലിക്ക് ലഭിക്കാത്തതെന്ന് തൃണമൂൽ എം.പി സന്താനു സെനും ചോദിച്ചു. അതേസമയം തൃണമൂലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിജെപി പ്രതികരിച്ചു.

സൗരവ് ഗാംഗുലിയെ പാർട്ടിയിൽ ഉൾപ്പെടുത്താൻ ബിജെപി ശ്രമിച്ചത് എപ്പോഴാണെന്ന് ഞങ്ങൾക്ക് അറിയില്ലന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. സൗരവ് ഗാംഗുലി ക്രിക്കറ്റ് ഇതിഹാസമാണ്. ബിസിസിഐയിലെ മാറ്റങ്ങളെക്കുറിച്ച് ചിലർ മുതലക്കണ്ണീർ പൊഴിക്കുകയാണ് .അദ്ദേഹം ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റപ്പോൾ ഇവർക്ക് ആർക്കെങ്കിലും പങ്കുണ്ടായിരുന്നോ? എല്ലാ വിഷയങ്ങളേയും തൃണമൂൽ രാഷ്ട്രീയ വത്കരിക്കുന്നത് തൃണമൂൽ അവസാനിപ്പിക്കണം. ദിലീപ് ഘോഷ് പറഞ്ഞു.

റോജർ ബിന്നി ചൊവ്വാഴ്ചയാണ് ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം സമർപ്പിച്ചത്. 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം അംഗമാണ് റോജർ ബിന്നി. ഒക്ടോബർ 18ന് മുംബൈയിലാണ് ബിസിസിഐയുടെ വാർഷിക പൊതുയോഗം നടക്കുന്നത് ഇവിടെവെച്ച് ബിന്നി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ബി.സി.സി.ഐ സെക്രട്ടറിയായി ജയ് ഷായും നാമനിർദേശ പത്രിക സമർപ്പിച്ചു. റ്റൊരു സ്ഥാനാർഥി വന്നില്ലെങ്കിൽ ജയ് ഷാ രണ്ടാം തവണയും ബോർഡ് സെക്രട്ടറിയായി തുടരും. ഐ.സി.സി ബോർഡിൽ ഗാംഗുലിക്ക് പകരം ഇന്ത്യയുടെ പ്രതിനിധിയായി ജയ്ഷാ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബംഗാളിൽ മമതാ ബാനർജിക്ക് എതിരായി പശ്ചിമ ബംഗാൾ ഘടകത്തിനറെ നേതൃസ്ഥാനത്തേക്ക് ഗാംഗുലിയെ ബിജെപി കൊണ്ടുവരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ നിന്ന് ഗാംഗുലി എല്ലാ കാലാവും മാറി നിൽക്കുകയായിരുന്നു. അമിത് ഷാ ഗാംഗിലിയുടെ വീട്ടിൽ വിരുന്നിനെത്തിയപ്പോൾ ഗാംഗുലി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ വളരെക്കാലമായി അമിത് ഷായെ പരിചയം ഉള്ളതിനാലാണ് ഷാ വീട്ടിലെത്തിയതെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം












Click it and Unblock the Notifications