കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന് അഭ്യൂഹം; നിലപാട് വ്യക്തമാക്കി താരം

Google Oneindia Malayalam News

ദില്ലി: സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി അധികാരമേറ്റപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ ക്രിക്കറ്റ് ബോർഡ് സെക്രട്ടറിയായും ബിസിസിഐ മുൻ പ്രസിഡന്‍റും ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ഇളയ സഹോദരൻ അരുൺ ധുമൽ ട്രഷററായിട്ടുമായിരുന്നു ചുമതലയേറ്റത്.

തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ എല്ലാ അംഗങ്ങളെയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇപ്പോഴും അത് തുടരുന്നുവെന്ന് മാത്രം. എന്നാല്‍ ഇതിനിടയിലാണ് സൗരവ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായത്.

രാഷ്ട്രീയത്തിൽ നിന്നും

രാഷ്ട്രീയത്തിൽ നിന്നും

സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുന്നുവെന്നായിരുന്നു പ്രചരിച്ച അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഓരോ ബിസിസിഐ തിരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിൽ നിന്നുള്ള പ്രാധിനിത്യമുണ്ട്. ഞാൻ അധ്യക്ഷനാകുന്നതിന് മുമ്പ് മാധവറാവു സിന്ധ്യ, ശരദ് പവാർ, രാജീവ് ശുക്ല എന്നിവര്‍ ഈ പദവയില്‍ ഇരുന്നു.

ബിജെപിയില്‍ ചേരുന്നു

ബിജെപിയില്‍ ചേരുന്നു

എന്നെ സംബന്ധിച്ചിടത്തോളം ബിസിസിഐയെ മുന്നോട്ട് കൊണ്ടുപോവാന്‍ ആവശ്യമായ ആളുകളെയാണ് വേണ്ടതെന്നും ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന് ബിജെപിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.

അമിത് ഷായുടെ ക്ഷണം

അമിത് ഷായുടെ ക്ഷണം

എന്നാല്‍ ഇതിനെയെല്ലാം നിരാകരിക്കുക്കുയാണ് സൗരവ് ഗാംഗുലി. അമിത് ഷായുമായി മുമ്പുണ്ടായിരുന്നു ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. അതിനപ്പുറം ഒരു ബന്ധവും ഇല്ല. അനുരാഗ് താക്കൂര്‍ പ്രസിഡന്‍റായിരുന്നപ്പോള്‍ ഞങ്ങള്‍ അദ്ദേഹം പിന്തുണച്ചിരുന്നെന്നും ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു.

39–ാം പ്രസിഡന്റായി

39–ാം പ്രസിഡന്റായി


ബിസിസിഐയുടെ 39-ാം പ്രസിഡന്റായി ചുമതലയേൽക്കുന്ന ഗാംഗുലിക്ക് ഇനി ഏതാനും മാസങ്ങള്‍ മാത്രമേ പദവിയില്‍ തുടരാന്‍ സാധിക്കുകയുള്ളു. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ് പദവികളിലുണ്ടായിരുന്ന ഗാംഗുലി ഈ ജൂലൈ അവസാനം അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും. 6 വർഷം ഭരണത്തിലിരുന്നവർ മാറിനിൽക്കണമെന്നാണ് പുതിയ ഭരണഘടന നിര‍്ദ്ദേശിക്കുന്നത്.

ബിജെപിയുടെ പ്രതീക്ഷ പാളി

ബിജെപിയുടെ പ്രതീക്ഷ പാളി

അധ്യക്ഷ സ്ഥാനം ഒഴിയുന്നതോടെ ഗാംഗുലി ബിജെപിയിലേക്ക് എത്തുമെന്നായിരുന്നു അഭ്യൂഹം. ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെ ഇറക്കി ഭരണം പിടിക്കാന്‍ കൊതിക്കുന്ന ബിജെപിക്ക് ഗാംഗുലി വലിയ മുതല്‍ക്കൂട്ടാവുമായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങളെയെല്ലാം തള്ളിയിരിക്കുകയാണ് ഗാംഗുലിയിപ്പോള്‍.

 ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു: അതീവ ജാ​ഗ്രതയില്‍ ബംഗാളും ഒഡീഷയും ഉംപുന്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു: അതീവ ജാ​ഗ്രതയില്‍ ബംഗാളും ഒഡീഷയും

English summary
bcci president Sourav Ganguly Denies Political Connection With BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X