കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഹൃദയാഘാതം: സൌരവ് ഗാംഗുലി വീണ്ടും ആശുപത്രിയിൽ, നെഞ്ചുവേദനയെന്ന്

Google Oneindia Malayalam News

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ ഗാംഗുലി കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണുള്ളത്.

'തൊലിപ്പുറത്ത്‌ തൊടാതെ ലൈംഗിക അതിക്രമമാകില്ല'; വിവാദ വിധി സ്റ്റേ ചെയ്‌ത്‌ സുപ്രിം കോടതി'തൊലിപ്പുറത്ത്‌ തൊടാതെ ലൈംഗിക അതിക്രമമാകില്ല'; വിവാദ വിധി സ്റ്റേ ചെയ്‌ത്‌ സുപ്രിം കോടതി

ഹൃദയാഘാതത്തെ തുടര്‍ന്ന് നേരത്തെ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ജനുവരി ഏഴിന് ആശുപത്രി വിട്ടിരുന്നു. തുടർന്ന് സ്റ്റെന്റ് ഇട്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ജനുവരി രണ്ടിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ആദ്യം ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 90 ശതമാനം ബ്ലോക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആന്റിജോ പ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു.

souravganguly-1

സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൂർണ്ണ ആരോഗ്യവാനാണെന്ന് ഗാംഗുലിയും പ്രതികരിച്ചിരുന്നു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രിയിലുള്ള എല്ലാവർക്കും ഗാംഗുലി നന്ദി പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്

ഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കിഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കി

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
BCCI President Sourav Ganguly Hospitalised Again After Complaining Of Chest Pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X