ഒത്തുകളി: ധോണിയുടെ ശബ്ദരേഖ പരിശോധിക്കാം
ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളി കേസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ശബ്ദരേഖ പരിശോധിക്കാന്‍ സുപ്രീം കോടതി ബി സി സി ഐയ്ക്ക് അനുമതി നല്കി. ആവശ്യമെങ്കില്‍ ധോണിയുടെയും ബി സി സി ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെയും ശബ്ദരേഖ പരിശോധിക്കാനാണ് പരമോന്നത് കോടതി അനുമതി നല്‍കിയത്.
സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തിലായിരിക്കണം ബി സി സി ഐ ശബ്ദരേഖ പരിശോധിക്കുന്നതെന്നും കോടതി നിര്‍ദ്ദേശിച്ചു. ധോണിയുടെയും ശ്രീനിവാസന്റെയും മൊഴിയുടെ പകര്‍പ്പ് ബി സി സി ഐയ്ക്ക് നല്‍കുന്നതിനെ മുദ്ഗല്‍ കമ്മിറ്റി എതിര്‍ത്തിരുന്നു. ബി സി സി ഐയുടെ പക്കലെത്തിയാല്‍ മൊഴിയുടെ രഹസ്യ സ്വഭാവം നഷ്ടമാകും എന്നായിരുന്നു കമ്മിറ്റിയുടെ വാദം.

എന്നാല്‍ മൊഴി പകര്‍പ്പ് സുപ്രീം കോടതി സെക്രട്ടറി ജനറലിന് കൈമാറാന്‍ കോടി നിര്‍ദ്ദേശിക്കുകയായിരുന്നു. നേരത്തെ, ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ വേണ്ടി മൂന്ന് അംഗങ്ങളുടെ പുതിയ സംഘത്തെ നിയോഗിക്കാമെന്ന് ബി സി സി ഐ സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാര്‍ ഈ നിര്‍ദ്ദേശം എതിര്‍ത്തു.
മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ രവി ശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജെ എന്‍ പട്ടേല്‍, മുന്‍ സി ബി ഐ ഡയറക്ടര്‍ ആര് കെ രാഘവന് എന്നിവര്‍ അംഗങ്ങളായുള്ള സമിതി കേസ് അന്വേഷിക്കാനായിരുന്നു ബി സി സി ഐയുടെ താല്പര്യം. എന്നാല്‍ ഹര്‍ജിക്കാരായ ആദിത്യ വര്‍മ ഇത് എതിര്‍ത്തു. തുടര്‍ന്ന് ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാമോ എന്ന് മുദ്ഗല്‍ കമ്മിറ്റിയോട് കോടതി ആരാഞ്ഞു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications