കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി: ധോണിയുടെ ശബ്ദരേഖ പരിശോധിക്കാം

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ ഒത്തുകളി കേസില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ശബ്ദരേഖ പരിശോധിക്കാന്‍ സുപ്രീം കോടതി ബി സി സി ഐയ്ക്ക് അനുമതി നല്‍കി. ആവശ്യമെങ്കില്‍ ധോണിയുടെയും ബി സി സി ഐ മുന്‍ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെയും ശബ്ദരേഖ പരിശോധിക്കാനാണ് പരമോന്നത് കോടതി അനുമതി നല്‍കിയത്.

സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ സാന്നിധ്യത്തിലായിരിക്കണം ബി സി സി ഐ ശബ്ദരേഖ പരിശോധിക്കുന്നതെന്നും കോടതി നിര്‍ദ്ദേശിച്ചു. ധോണിയുടെയും ശ്രീനിവാസന്റെയും മൊഴിയുടെ പകര്‍പ്പ് ബി സി സി ഐയ്ക്ക് നല്‍കുന്നതിനെ മുദ്ഗല്‍ കമ്മിറ്റി എതിര്‍ത്തിരുന്നു. ബി സി സി ഐയുടെ പക്കലെത്തിയാല്‍ മൊഴിയുടെ രഹസ്യ സ്വഭാവം നഷ്ടമാകും എന്നായിരുന്നു കമ്മിറ്റിയുടെ വാദം.

dhoni

എന്നാല്‍ മൊഴി പകര്‍പ്പ് സുപ്രീം കോടതി സെക്രട്ടറി ജനറലിന് കൈമാറാന്‍ കോടി നിര്‍ദ്ദേശിക്കുകയായിരുന്നു. നേരത്തെ, ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാന്‍ വേണ്ടി മൂന്ന് അംഗങ്ങളുടെ പുതിയ സംഘത്തെ നിയോഗിക്കാമെന്ന് ബി സി സി ഐ സുപ്രീം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാര്‍ ഈ നിര്‍ദ്ദേശം എതിര്‍ത്തു.

മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ രവി ശാസ്ത്രി, കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജെ എന്‍ പട്ടേല്‍, മുന്‍ സി ബി ഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ എന്നിവര്‍ അംഗങ്ങളായുള്ള സമിതി കേസ് അന്വേഷിക്കാനായിരുന്നു ബി സി സി ഐയുടെ താല്‍പര്യം. എന്നാല്‍ ഹര്‍ജിക്കാരായ ആദിത്യ വര്‍മ ഇത് എതിര്‍ത്തു. തുടര്‍ന്ന് ഐ പി എല്‍ കോഴക്കേസ് അന്വേഷിക്കാമോ എന്ന് മുദ്ഗല്‍ കമ്മിറ്റിയോട് കോടതി ആരാഞ്ഞു.

English summary
BCCI proposed its new three-member probe panel to the Supreme Court to investigate into the Indian Premier League spot-fixing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X