കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്ലില്‍ നിന്ന് ചൈനീസ് കമ്പനി പുറത്ത്.!! വിവോയുമായുള്ള ടൈറ്റില്‍ സ്‌പോണ്‍സര്‍ കരാര്‍ റദ്ദാക്കി

Google Oneindia Malayalam News

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനി വിവോയുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്ക് അടക്കമുള്ള നിരവധി ആപ്പുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ മത്സരത്തില്‍ പ്രധാന സ്‌പോണ്‍സറായ ചൈനീസ് കമ്പനി വിവോയെ നിലനിര്‍ത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഒറ്റ വരി പ്രസ്താവനയിലാണ് ബിസിസിഐ വിവോയെ ഇക്കാര്യം അറിയിച്ചത്. മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനിയെ അറിയിച്ചിട്ടില്ല. ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളില്‍ വിവോയെ സഹകരിപ്പിക്കുന്നില്ലെന്നാണ് ബിസിസിഐ അറിയിച്ചത്.

vivo

ഉത്കണ്ഠ, വിഷാദ രോഗം; കൊവിഡ് ഭേദമായവര്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു, ഇറ്റാലിയന്‍ പഠനംഉത്കണ്ഠ, വിഷാദ രോഗം; കൊവിഡ് ഭേദമായവര്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നു, ഇറ്റാലിയന്‍ പഠനം

Recommended Video

cmsvideo
ഐപിഎല്ലില്‍ നിന്നും വിവോ പിന്മാറി | Oneindia Malayalam

അതേസമയം, സ്‌പോണ്‍സര്‍ ഷിപ്പില്‍നിന്നും വിവോ മാറി നില്‍ക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആരാധകരുടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവോ ഇത്തവണത്തെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. 2018ല്‍ ബിസിസി ഐയുമായി 2199 കോടി രൂപയ്ക്ക് വിവോ കരാര്‍ പുതുക്കിയിരുന്നു. ഇതേതുടര്‍ന്ന് 2023വരെയാണ് വിവോയ്ക്ക് ഐപിഎല്‍ മുഖ്യ സ്പോണ്‍സര്‍ഷിപ്പ് കരാറുള്ളത്. നിലവിലെ സാഹചര്യം വിലയിരുത്തി ഇത്തവണ മാറിനിന്ന ശേഷം അടുത്ത സീസണില്‍ തിരിച്ചുവരാനാണ് വിവോ തയ്യാറെടുക്കുന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നും 1000ത്തിന് മുകളിൽ കൊവിഡ് രോഗികൾ, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്! 800 രോഗമുക്തിഇന്നും 1000ത്തിന് മുകളിൽ കൊവിഡ് രോഗികൾ, ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്! 800 രോഗമുക്തി

അതേസമയം, ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ 19നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. രാജ്യാന്ത മത്സരത്തില്‍ നടപ്പിലാക്കിയ കൊവിഡ് സബസ്റ്റിറ്റിയൂട്ട് ഐപിഎല്ലിലും നടപ്പിലാക്കും. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഫൈനല്‍ നവംബര്‍ എട്ടില്‍ നിന്ന് പത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ 49 ദിവസമുണ്ടായിരുന്ന ടൂര്‍ണമെന്റ് 51 ദിവസങ്ങളിലേക്ക് മാറും.

രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!രാജസ്ഥാനിൽ കോൺഗ്രസിനെ 'തുണച്ച്' ഹൈക്കോടതി!! താത്കാലിക ആശ്വാസം!! ബിജെപി നീക്കം പൊളിഞ്ഞു!!

പ്രിയങ്ക രാഷ്ട്രീയത്തിന് അവധി കൊടുക്കുന്നു, പോകുന്നത് ഹിമാചലിലേക്ക്, 20 ദിവസം, അതിന് മുമ്പ്.....പ്രിയങ്ക രാഷ്ട്രീയത്തിന് അവധി കൊടുക്കുന്നു, പോകുന്നത് ഹിമാചലിലേക്ക്, 20 ദിവസം, അതിന് മുമ്പ്.....

ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളുംബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും

English summary
BCCI removes Chinese mobile phone company Vivo from IPL title sponsorship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X