ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ
ഡൽഹി: അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബി സി സി ഐ ഐ സി സിയെ അറിയിച്ചു.
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ നഗരങ്ങളെ ആതിഥേയരാക്കി ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന 50 ഓവർ ഐ സി സി ഇവന്റില് ലോകത്തെ മികച്ച എട്ട് ടീമുകൾ പങ്കെടുക്കും.
കഴിഞ്ഞ മാസം ഇസ്ലാമാബാദിൽ നടന്ന ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തോടനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇസ്ഹാഖ് ദാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ തുടർന്ന് മേഖലയിൽ ക്രിക്കറ്റ് സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷകൾ ഉയർന്നതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്.

2015 ന് ശേഷം ഈ തലത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആദ്യ സംഭാഷണമാണിത്. ഏഷ്യാ കപ്പിന് സമാനമായി ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യുഎഇയിൽ നടത്തുന്ന ഹൈബ്രിഡ് രീതി പരീക്ഷിക്കാൻ ഐ സി സി ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം ഏഷ്യാ കപ്പിന് മുമ്പ് ആതിഥേയരായ പാകിസ്ഥാന്റെ സമ്മർദ്ദം വക വെയ്ക്കാതെ ഇന്ത്യയ്ക്ക് അവരുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ കഴിഞ്ഞിരുന്നു.
അതേ സമയം, തന്റെ ബോർഡിന് ബി സി സി ഐയിൽ നിന്ന് ഔപചാരികമായ ആശയവിനിമയമൊന്നും ലഭിച്ചില്ലെന്ന് പക്കിസ്ഥാന്ഡ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ് വി പറഞ്ഞു, എന്നാൽ ഏറ്റവും പുതിയ സംഭവ വികാസത്തെക്കുറിച്ച് പാകിസ്ഥാനെ അറിയിക്കുന്നത് പ്രധാന സംഘാടകർ എന്ന നിലയിൽ ഐ സി സിയുടെ പ്രത്യേക അവകാശമാണെന്നും പി സി ബി ചെയർമാൻ മൊഹ്സിൻ നഖ് വി പറഞ്ഞു.
തന്റെ രാജ്യത്തിന്റെ നിലവിലെ ഭരണത്തി ഫെഡറൽ ആഭ്യന്തരമന്ത്രി കൂടിയായ നഖ് വി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വന്നില്ലെങ്കിൽ കൂടുതൽ
നിർദ്ദേശത്തിനായി തന്റെ സർക്കാരുമായി ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 1996 ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു ഐ സി എസി ടൂർണമെന്റിന് പാകിസ്ഥാൻ വേദിയാകുന്നത്. 2006 ൽ രാഹുൽ ദ്രാവിഡ് ടീം 4 - 1ന് ഏകദിന പരമ്പര സ്വന്തമാക്കിയപ്പോഴാണ് ഇന്ത്യ അവസാനമായി പാകിസ്ഥാൻ പര്യടനം നടത്തിയത്. അവസാനമായി പാകിസ്ഥാൻ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ആതിഥേയത്വം വഹിച്ചു.












Click it and Unblock the Notifications