കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിസിജി വാക്‌സിന്‍ പരീക്ഷിക്കുന്നു... ഇനി വേണ്ടത് ഐസിഎംആര്‍ അനുമതി!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മരിച്ചുവീണത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്. ബിസിജി വാക്‌സിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിന് അനുമതിക്കാണ് ആവശ്യപ്പെട്ടത്. മുംബൈയിലെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തി പഠനത്തില്‍ പോസിറ്റീവ് റിപ്പോര്‍ട്ടാണ് വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം കൊറോണ രൂക്ഷമായി ബാധിച്ചവരില്‍ ഈ മരുന്ന് ആദ്യം പരീക്ഷിച്ചതിന് ശേഷമാണ് എല്ലാ രോഗികളില്‍ ഇത് പരീക്ഷിക്കുക.

1

നേരത്തെ മലേറിയ മരുന്ന് മഹാരാഷ്ട്ര ചേരികളില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനസാന്ദ്രത കൂടിയ മേഖലകളിലാണ് ഈ മരുന്ന് ഉപയോഗിക്കുക. എന്നാല്‍ വ്യാപകമായി ബിസിജി വാക്‌സിനാണ് മഹാരാഷ്ട്ര ഉപയോഗിക്കാന്‍ പോകുന്നത്. അതേസമയം മലേറിയ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നതിലൂടെ പല തരം സൈഡ് എഫക്ടുകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗിക്കേണ്ടെന്നാണ് ഐസിഎംആറിന്റെ തീരുമാനം. ബിസിജി വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും കൊറോണയെ പ്രതിരോധിക്കാന്‍ സാധിച്ചു. അതേസമയം ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരിലാണ് ഈ മരുന്ന് കൂടുതലായും ഫലിക്കുക.

അതേസമയം ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഈ മരുന്ന് ഉപയോഗിച്ചാല്‍ വീര്യം കുറയും. അത് ചെറിയ അളവിലുള്ള രോഗത്തിലേക്ക് ചുരുങ്ങും. അപ്പോള്‍ ഇതിനെ നേരിടാനും എളുപ്പമാണ്. സാധാരണ മെനിജിറ്റിസെതിരെയുള്ള മരുന്നായിട്ടാണ് ബിസിജി വാക്‌സിന്‍ ഉപയോഗിക്കുന്നത്. ഈ വാക്‌സിന്‍ കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ മരുന്നാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രണ്ട് പരിശോധനകള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിന് ആധികാരികതയില്ലെങ്കില്‍ ഈ മരുന്ന് നിര്‍ദേശിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഈ മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡിന്റെ വ്യാപനം കുറവാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ഇതിനിടെ മഹാരാഷ്ട്രയില്‍ നിരവധി അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് സര്‍ക്കാരിനെ ഞെട്ടിച്ചു. ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനായി ഗതാഗത സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം. ലോക്ഡൗണ്‍ നീട്ടിയതിന് പിന്നാലെയാണ് ഇവര്‍ തെരുവില്‍ ഇറങ്ങിയത്. ഇവരെ പോലീസ് ലാത്തിച്ചാര്‍ജിലൂടെയാണ് ഓടിച്ചത്. ഇത്രയും പേര്‍ ലോക്ഡൗണ്‍ ലംഘിച്ച് വന്നത് സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. ആഭ്യന്തര അമിത് ഷാ സംഭവത്തില്‍ മുഖ്യമന്ത്രി അമിത് ഷായെ വിളിച്ചു വിവരം അന്വേഷിച്ചു. ഇത്തരം സംഭവങ്ങള്‍ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുമെന്നും, ജാഗ്രതയോടെ ഇരിക്കണമെന്നും അമിത് ഷാ ഉദ്ധവിനോട് നിര്‍ദേശിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മോദി സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കരുതിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

English summary
bcg vaccine may use against coronavirus maharashtra seeks permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X