കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റ്? അന്ന് കാരണക്കാരന്‍ ഡികെ, 3 ബിജെപി നേതാക്കള്‍, നിര്‍ണായകം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഏത് നിമിഷവും ബിജെപി സര്‍ക്കാര്‍ നിലംപതിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. മന്ത്രിസഭ വികസനത്തില്‍ തഴയപ്പെട്ട ബിജെപി നേതാക്കള്‍ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ ഇതിനോടകം തന്നെ പരസ്യമായി രംഗത്തെത്തി.ചിലര്‍ രാജി പ്രഖ്യാപിക്കുകയും മറ്റ് ചിലര്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതോടെയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ചൂട് പിടിച്ചത്.

അതിനിടെ ബിജെപിക്ക് എരിതീയില്‍ എണ്ണയായി മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് വഴിവെച്ച ബെളഗാവിയിലെ പ്രാദേശിക ബാങ്കിലെ തിരഞ്ഞെടുപ്പാണ് ബിജെപി നേതൃത്വത്തിന്‍റെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റിന് തന്നെ ഇത് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്

 സര്‍ക്കാര്‍ താഴെ വീണു

സര്‍ക്കാര്‍ താഴെ വീണു

ബെളഗാവി ജില്ലയിലെ പ്രൈമറി ലാന്‍ഡ് ഡെവലെപ്പ്മെന്‍റ് ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പും അതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുമായിരുന്നു 2018 ല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് വഴിവെച്ചത്. അന്ന് കോണ്‍ഗ്രസ് നേതാവും ഗോഖക് എംഎല്‍എയുമായ രമേശ് ജാര്‍ഖിഹോളിയും ബെളഗാവി റൂറല്‍ മണ്ഡലത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് എംഎല്‍എയായ ലക്ഷ്മി ഹെബ്ബാള്‍ക്കറും തമ്മിലായിരുന്നു തര്‍ക്കം.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ലക്ഷ്മിയെ പിന്തുണച്ചത് ജാര്‍ഖിഹോളിയെ ചൊടിപ്പിക്കുകയായിരുന്നു. ബാങ്ക് തിരഞ്ഞെടുപ്പില്‍ വിരുദ്ധാഭിപ്രായങ്ങള്‍ ഉയര്‍ത്തി ലക്ഷ്മിയും ജാര്‍ഖിഹോളിയും നിലയുറപ്പിച്ചപ്പോള്‍ ലക്ഷ്മിയെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ തിരുമാനം.

 ഡികെയുടെ പിന്തുണ

ഡികെയുടെ പിന്തുണ

ഡികെ ശിവകുമാറിന്‍റെ രഹസ്യ പിന്തുണയും ലക്ഷ്മിക്ക് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യസര്‍ക്കാരില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തി ജാര്‍ഖിഹോളിയും കൂട്ടരും ബിജെപി പക്ഷത്തേക്ക് മറുകണ്ടം ചാടിയതും കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലേറിയതും.

 നെഞ്ചിടിപ്പോടെ ബിജെപി

നെഞ്ചിടിപ്പോടെ ബിജെപി

ഇക്കുറി വീണ്ടും ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പക്ഷേ പ്രതിസന്ധിയില്‍ ആയിരിക്കുന്നത് ബിജെപിയാണ്. തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ അട്ടിമറിക്ക് തന്നെ കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

 മൂന്ന് പേര്‍

മൂന്ന് പേര്‍

ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാധീനം ഉറപ്പാക്കാന്‍ ഇത്തവണ ഗോദയില്‍ ഉളളത് മുതിര്‍ന്ന നേതാവും എട്ട് തവണ ബിജെപി എംഎല്‍എയുമായ ഉമേഷ് കട്ടിയുടെ സഹോദരന്‍ രമേശ് കട്ടിയും ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദിയും, ബെല്‍ഗാവിയില്‍ നിന്നുള്ള എംഎല്‍എയുമായ രമേശ് ജാര്‍ഖിഹോളിയുമാണ്.

 സവാദിയെ ചൊടിപ്പിച്ചു

സവാദിയെ ചൊടിപ്പിച്ചു

മൂന്ന് തവണ ബാങ്കിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് മുന്‍ എംപി കൂടിയായ രമേശ് കട്ടി. 2015 ലെ തിരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ സവാദിയോട് നേരിയ ഭൂരിപക്ഷത്തിലാണ് രമേശ് വിജയിച്ചത്. മേഖലയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള രമേശ് ജാര്‍ഖിഹോളിയുടെ പിന്തുണ നേടാന്‍ കട്ടി സഹോദരന്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. ഇത് സവാദിയെ ചൊടിപ്പിച്ചു.

 വെല്ലുവിളി

വെല്ലുവിളി

നിലവില്‍ മന്ത്രിസ്ഥാനത്തില്‍ നിന്നും തഴയപ്പെട്ടെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ ഉമേഷ് കട്ടിയും സവാദിയും തമ്മിലുള്ള ശത്രുത ഇരട്ടിയായിരിക്കുകയാണ്. എട്ട് തവണ എംഎല്‍എയായ തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലേങ്കില്‍ രാജിവെയ്ക്കുമെന്നാണ് കട്ടി വെല്ലുവിളിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സവാദിയെ യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയായി നിയോഗിച്ചിരുന്നു.

 കട്ടിയെ പിന്തുണയ്ക്കും?

കട്ടിയെ പിന്തുണയ്ക്കും?

ബാങ്ക് പ്രസിഡന്‍റ് സ്ഥാനം എങ്ങനെയും തിരിച്ച് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രമേശ് കട്ടി. സവാദി ഇക്കുറിയും മത്സരിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഇത്തവണ തന്‍റെ പിന്തുണ രമേശ് കട്ടിക്ക് ലഭിച്ചേക്കുമെന്ന സൂചനയാണ് ജാര്‍ഖിഹോളി നല്‍കുന്നത്. ബാങ്ക് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് രമേശ് കട്ടിയും തന്‍റെ സഹോദരന്‍ ബാലചന്ദ്ര ജാര്‍ഖിഹോളിയും തമ്മില്‍ ഉടന്‍ അന്തിമ തിരുമാനം കൈക്കൊള്ളുമെന്ന് ജാര്‍ഖിഹോളി ബെലഗാവിയില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

 രാജിവെയ്ക്കുമെന്ന്

രാജിവെയ്ക്കുമെന്ന്

അതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞിരിക്കുകയാണ് ജാര്‍ഖിഹോളി. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം പിടിച്ച അത്താനി എംഎല്‍എ മഹേഷ് കുമ്മത്തല്ലിയെ മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ എംഎല്‍ എ സ്ഥാനവും മന്ത്രിസ്ഥാനവും രാജിവെയ്ക്കുമെന്നാണ് ജാര്‍ഖിഹോളി ഉയര്‍ത്തിയത് വെല്ലുവളി. ഉമേശ് കട്ടിയും ഏത് നിമിഷവും രാജിവെച്ചേക്കുമെന്നാണ് ആവര്‍ത്തിക്കുന്നത്.

 കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ ദിവസം ഉമേഷ് കട്ടി മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ചഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വലിയ രാഷ്ട്രീയ അട്ടിമറികളുടെ തുടക്കമാകാമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. 10-15 ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാകുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കുമാരസ്വാമി പ്രതികരിച്ചത്.
ബാങ്ക് തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തത്തില്‍ മറ്റൊരു രാഷ്ട്രീയ നാടകത്തിന് കര്‍ണാടകത്തില്‍ കളമൊരുങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English summary
BDCCB elections could cause another political storm in karnataka,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X