• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ച് തുഷാറും; മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഏതു സീറ്റ് തരാനും ബിജെപി

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും. മത്സരിക്കാന്‍ തയ്യാറാല്‍ തിരുവനന്തപുരമടക്കം ഏത് സീറ്റ് വേണമെങ്കിലും തരാന്‍ ബിജെപി ഒരുക്കമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള തെര‍ഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. കിട്ടിയ സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. എസ്എന്‍ഡിപിക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോട് ചായ്‍വ് ഇല്ല. സമദൂര നിലപാടാണ് യോഗം തുടരുന്നത്. പാര്‍ട്ടിയില്‍ യാതൊരുവിധ ആശയക്കുഴപ്പങ്ങളും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടുപോയ വിഭാഗം അടുത്ത ദിവസം തന്നെ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പരിപാടിയില്‍ എത്രത്തോളം ജനപങ്കാളിത്തം ഉണ്ടാകും എന്നതാണ് തുഷാര്‍ അടക്കമുള്ളവര്‍ നിരീക്ഷിക്കുന്നത്.

ബിഡിജെഎസിനുള്ളില്‍ ജനാധിപത്യം നഷ്ടപ്പട്ടുവെന്നം നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഉപാജാപക സംഘങ്ങള്‍ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് ബിഡിജെഎസിലെ ഒരുവിഭാഗം കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

English summary
bdjs leader thushar vellappally on lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X