കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം പൊളിഞ്ഞു? ഉപതിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാവണമെന്ന് ദേവഗൗഡ

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തിന്‍റെ പുറത്താണാണ് ബദ്ധവൈരികളായ കോണ്‍ഗ്രസും-ജെഡിഎസും കര്‍ണാടകത്തില്‍ കൈകോര്‍ത്തത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വമായിരുന്നു സഖ്യത്തിന് മുന്‍കൈ എടുത്തത്. എന്നാല്‍ സഖ്യത്തിനെതിരെ തുടക്കം മുതല്‍ തന്നെ ഇരുകക്ഷികളിലും മുറുമുറുപ്പ് ശക്തമായിരുന്നു. ഒടുവില്‍ ബിജെപിയുടെ ഭാഷയില്‍ കര്‍ണാടകത്തിലെ 'അവിശുദ്ധ' സഖ്യം താഴെ വീഴാനും ഈ മുറുമുറുപ്പ് കാരണമായി.

<strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി</strong>പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി

സര്‍ക്കാര്‍ നിലംപതിച്ചെങ്കിലും സഖ്യം തുടരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സഖ്യം തുടരുമോയെന്നുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. അതേസമയം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ തയ്യാറാകണമെന്ന് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ ഇപ്പോള്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

 വിതുമ്പലും വെളിപ്പെടുത്തലും

വിതുമ്പലും വെളിപ്പെടുത്തലും

സഖ്യസര്‍ക്കാര്‍ താന്‍ കുടിച്ച വിഷമാണെന്ന മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലോടെയാണ് സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ മറ നീക്കി പുറത്തുവന്നത്. ജെഡിഎസിന്‍റെ പൊതുപരിപാടിക്കിടെ വിതുമ്പി കൊണ്ടായിരുന്നു കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് കര്‍ണാടകത്തില്‍ തിരികൊളുത്തിയത്. ഇതോടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് നേരെ സംശയത്തിന്‍റെ നിഴല്‍ പതിഞ്ഞു. തുടക്കം മുതല്‍ തന്നെ സഖ്യത്തെ എതിര്‍ത്തിരുന്ന നേതാവായിരുന്നു സിദ്ധരാമയ്യ. എന്നാല്‍ ഹൈക്കമാന്‍റ് ഇടപെട്ട് സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ പരിഹരിച്ചു.

 പാലം വലിച്ച് നേതാക്കള്‍

പാലം വലിച്ച് നേതാക്കള്‍

നേതാക്കള്‍ക്കിടയിലെ തമ്മില്‍ തല്ലിന് മരുന്ന് കണ്ടെത്തിയെങ്കിലും താഴെ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ സഖ്യം സംബന്ധിച്ച അതൃപ്തി പുകഞ്ഞ് കൊണ്ടേയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത് പ്രകടമായി. കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം എട്ട് നിലയില്‍ പൊട്ടി. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ ജെഡിഎസ് വെറും 1 സീറ്റിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്‍റെ ഈ ദയനീയ പരാജയത്തിന് കാരണം ജെഡിഎസ് പ്രവര്‍ത്തകര്‍ പാലം വലിച്ചതാണെന്ന വിമര്‍ശനം ശക്തമായി.

 രാഹുലിനെ കണ്ട് സിദ്ധരാമയ്യ

രാഹുലിനെ കണ്ട് സിദ്ധരാമയ്യ

മൈസൂര്‍ മേഖലയില്‍ ജെഡിഎസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന് എതിരായാണ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. മൈസൂര്‍- കുടക് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ജെഡിഎസ് ബിജെപിക്ക് വോട്ട് മറിച്ചിരുന്നുവെന്ന് ജെഡിഎസ് മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു.ഇതോടെ ഇരുകക്ഷികളും പരസ്പരം വാളെടുത്ത് രംഗത്തെത്തി. സഖ്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

സഖ്യത്തില്‍ ഭിന്നത രൂക്ഷമായതോടെ ഉടന്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത ഉണ്ടെന്നടക്കം ദേവഗൗഡ തുറന്ന് പറഞ്ഞു. ഈ ഭിന്നത മുതലെടുത്താണ് ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയതും തന്ത്രപരമായി 15 എംഎല്‍എമാരെ ചൂണ്ടി സര്‍ക്കാരിനെ താഴെയിറക്കിയതും. ഇതോടെ വരാനരിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സഖ്യം നിലനില്‍ക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

 നിര്‍ദ്ദേശം നല്‍കി ദേവഗൗഡ

നിര്‍ദ്ദേശം നല്‍കി ദേവഗൗഡ

സഖ്യം തുടരും എന്നാണ് കര്‍ണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്നാണ് ദേവഗൗഡ ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തില്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വം എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. സഖ്യം തുടരേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിനെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറായിരിക്കണം, ദേവഗൗഡ വ്യക്തമാക്കി.

 പ്രവര്‍ത്തനം ശക്തമാക്കണം

പ്രവര്‍ത്തനം ശക്തമാക്കണം

താഴെതട്ട് മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടതുണ്ട്. തുംകുരുവില്‍ പരാജയപ്പെട്ടെങ്കിലും വിട്ട് കൊടുക്കാന്‍ തയ്യാറല്ല, കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയാണ് താന്‍ ദേവഗൗഡ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന നേതാക്കള്‍ക്ക് ദേവഗൗഡ നന്ദി അറിയിച്ചു. ചൊവ്വാഴ്ചയാണ് 14 മാസം നീണ്ട് നിന്ന സഖ്യഭരണത്തിന് അവസാനമായത്. നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയ കുമാരസ്വാമിയെ അനുകൂലിച്ചത് 99 പേര്‍ മാത്രമായിരുന്നു. 105 പേരും എതിര്‍ത്ത് വോട്ട് ചെയ്തു. 20 അംഗങ്ങള്‍ സഭ നടപടിയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?കര്‍ണാടകത്തിന് മധ്യപ്രദേശില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ കൂടുമാറും?

യെദ്യൂരപ്പയ്ക്ക് സർക്കാരുണ്ടാക്കണം, സമ്മതം നൽകാതെ ബിജെപി കേന്ദ്ര നേതൃത്വം! കരുതലോടെ നീക്കം

English summary
Be prepare to go alone in by poll says Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X