യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരം തിരിച്ചുപിടിച്ചിരിക്കുകയാണ്. 17 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്. 105 പേരുടെ പിന്തുണയോടെയാണ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. വളരെ നേരിയ ഭൂരിപക്ഷത്തിലുള്ള സര്‍ക്കാര്‍ കാലവധി തികയ്ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതിനിടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ബിജെപി സര്‍ക്കാര്‍ കാലവധി തികയ്ക്കില്ലെന്നും 224 സീറ്റിലും തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാകണമെന്നും കുമാരസ്വാമി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

സര്‍ക്കാരിനെ താഴെയിറക്കി
14 മാസം നീണ്ടുനിന്ന ഓപ്പറേഷന് താമര വിജയിച്ചതോടെയാണ് കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. 17 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. 99 പേരുടെ പിന്തുണ മാത്രമായിരുന്നു കുമാരസ്വാമിക്ക് ഉണ്ടായിരുന്നത്. 105 പേരുടെ പിന്തുണയോടെയാണ് ബിജെപി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

നേരിയ ഭൂരിപക്ഷം
ആംഗ്ലോ ഇന്ത്യൻ പ്രതിനിധി അടക്കം 225 അംഗങ്ങളാണ് കർണാടക നിയമസഭയിലുള്ളത്. ഇതിൽ 17 പേർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. ഇതോടെ കേവല ഭൂരിപക്ഷം 104 ആയി. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെയും പിന്തുണയുള്ള ബിജെപിക്ക് സർക്കാർ രൂപികരണം എളുപ്പമായി. എന്നാല്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ തുടരുന്ന സര്‍ക്കാരിന് ഭീഷണി നിലനില്‍ക്കുന്നുണ്ട്.

17 മണ്ഡലങ്ങള്‍
വിമതരെ ഒപ്പം കൂട്ടുകയോ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയോ ചെയ്തില്ലെങ്കില്‍ ബിജെപിയുടെ നില പരുങ്ങലിലാകും എന്നതാണ് സ്ഥിതി. അയോഗ്യതാ നടപടിക്കെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ അയോഗ്യരായതിലൂടെ 17 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

മുഴുവന്‍ സീറ്റിലും
എന്നാല്‍ 17 മണ്ഡലങ്ങളില്‍ അല്ല മുഴുവന്‍ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനയാണ് എച്ച്ഡി കുമാരസ്വാമി നല്‍കിയിരിക്കുന്നത്. . താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച പിന്നാലെയായിരുന്നു ബിജെപിയെ ഞെട്ടിച്ച് കുമാരസ്വാമിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കു, 17 സീറ്റിലാണെങ്കിലും 224 സീറ്റിലാണെങ്കിലും തിരഞ്ഞെടുപ്പ് നടന്നാല്‍ നേരിടാന്‍ തയ്യാറകണം. കുമാരസ്വാമി മാണ്ഡ്യയില്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

സര്‍ക്കാര്‍ താഴെ വീഴും
തനിക്ക് ഉറപ്പാണ്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികകാലം നീണ്ട് പോകില്ല, ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിലും ജെഡിഎസ് സ്ഥാാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യമായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ജെഡിഎസ് കൈകോര്‍ത്തതെന്നും കുമാരസ്വാമി പറഞ്ഞു.

സഖ്യത്തെ കുറിച്ച് മൗനം
അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമോയെന്ന കാര്യത്തില്‍ കുമാരസ്വാമി പ്രതികരിച്ചില്ല. ജെഡിഎസുമായി സഖ്യം തുടരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയം സഖ്യം തുടരേണ്ടതില്ലെന്നാണ് ജെഡിഎസ് തലവന്‍ ദേലഗൗഡയുടെ നിലപാട്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications