കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡി സര്‍ക്കാര്‍ കാലവാധി തികയ്ക്കില്ല; 224 സീറ്റിലും തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരം തിരിച്ചുപിടിച്ചിരിക്കുകയാണ്. 17 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചത്. 105 പേരുടെ പിന്തുണയോടെയാണ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. വളരെ നേരിയ ഭൂരിപക്ഷത്തിലുള്ള സര്‍ക്കാര്‍ കാലവധി തികയ്ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

<strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു</strong>ബൊഫേഴ്സ് പീരങ്കി ഉപയോഗിച്ച് പാക് നീക്കത്തെ തകര്‍ത്ത് ഇന്ത്യ! അപ്രതീക്ഷിത നീക്കത്തില്‍ വിറച്ച് ശത്രു

അതിനിടെ സര്‍ക്കാരിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. ബിജെപി സര്‍ക്കാര്‍ കാലവധി തികയ്ക്കില്ലെന്നും 224 സീറ്റിലും തിരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറാകണമെന്നും കുമാരസ്വാമി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ

 സര്‍ക്കാരിനെ താഴെയിറക്കി

സര്‍ക്കാരിനെ താഴെയിറക്കി

14 മാസം നീണ്ടുനിന്ന ഓപ്പറേഷന്‍ താമര വിജയിച്ചതോടെയാണ് കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. 17 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയെടുത്തുകൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. 99 പേരുടെ പിന്തുണ മാത്രമായിരുന്നു കുമാരസ്വാമിക്ക് ഉണ്ടായിരുന്നത്. 105 പേരുടെ പിന്തുണയോടെയാണ് ബിജെപി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

 നേരിയ ഭൂരിപക്ഷം

നേരിയ ഭൂരിപക്ഷം

ആംഗ്ലോ ഇന്ത്യൻ പ്രതിനിധി അടക്കം 225 അംഗങ്ങളാണ് കർണാടക നിയമസഭയിലുള്ളത്. ഇതിൽ 17 പേർ അയോഗ്യരായതോടെ സഭയുടെ അംഗബലം 207 ആയി കുറഞ്ഞു. ഇതോടെ കേവല ഭൂരിപക്ഷം 104 ആയി. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെയും പിന്തുണയുള്ള ബിജെപിക്ക് സർക്കാർ രൂപികരണം എളുപ്പമായി. എന്നാല്‍ വളരെ ചുരുങ്ങിയ ഭൂരിപക്ഷത്തില്‍ തുടരുന്ന സര്‍ക്കാരിന് ഭീഷണി നിലനില്‍ക്കുന്നുണ്ട്.

 17 മണ്ഡലങ്ങള്‍

17 മണ്ഡലങ്ങള്‍

വിമതരെ ഒപ്പം കൂട്ടുകയോ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയോ ചെയ്തില്ലെങ്കില്‍ ബിജെപിയുടെ നില പരുങ്ങലിലാകും എന്നതാണ് സ്ഥിതി. അയോഗ്യതാ നടപടിക്കെതിരെ വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ അയോഗ്യരായതിലൂടെ 17 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

 മുഴുവന്‍ സീറ്റിലും

മുഴുവന്‍ സീറ്റിലും

എന്നാല്‍ 17 മണ്ഡലങ്ങളില്‍ അല്ല മുഴുവന്‍ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന സൂചനയാണ് എച്ച്ഡി കുമാരസ്വാമി നല്‍കിയിരിക്കുന്നത്. . താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച പിന്നാലെയായിരുന്നു ബിജെപിയെ ഞെട്ടിച്ച് കുമാരസ്വാമിയുടെ പ്രസ്താവന. തിരഞ്ഞെടുപ്പിന് തയ്യാറായിരിക്കു, 17 സീറ്റിലാണെങ്കിലും 224 സീറ്റിലാണെങ്കിലും തിരഞ്ഞെടുപ്പ് നടന്നാല്‍ നേരിടാന്‍ തയ്യാറകണം. കുമാരസ്വാമി മാണ്ഡ്യയില്‍ പ്രവര്‍ത്തകരോട് പറഞ്ഞു.

 സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

തനിക്ക് ഉറപ്പാണ്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ അധികകാലം നീണ്ട് പോകില്ല, ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിലും ജെഡിഎസ് സ്ഥാാനാര്‍ത്ഥികളെ മത്സരിപ്പിക്കും. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ഒറ്റ ലക്ഷ്യമായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ജെഡിഎസ് കൈകോര്‍ത്തതെന്നും കുമാരസ്വാമി പറഞ്ഞു.

 സഖ്യത്തെ കുറിച്ച് മൗനം

സഖ്യത്തെ കുറിച്ച് മൗനം

അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകുമോയെന്ന കാര്യത്തില്‍ കുമാരസ്വാമി പ്രതികരിച്ചില്ല. ജെഡിഎസുമായി സഖ്യം തുടരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. അതേസമയം സഖ്യം തുടരേണ്ടതില്ലെന്നാണ് ജെഡിഎസ് തലവന്‍ ദേലഗൗഡയുടെ നിലപാട്.

<strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ</strong>എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം; മത്സരിക്കുന്നത് കോണ്‍ഗ്രസിനോടും ബിജെപിയോടും തന്നെയെന്ന് ദേവഗൗഡ

<strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി</strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

English summary
Be prepare for fresh polls in Karnataka says HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X