പാകിസ്ഥാനെയും ചൈനയെയും നേരിടാന്‍ ഇന്ത്യ?യുദ്ധത്തിന് തയ്യാറെടുക്കാന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം
കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് മേധാവി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ഡെക്കാണ് ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലി: അയല്‍രാജ്യങ്ങളായ പാകിസ്ഥാനുമായും ചൈനയുമായും ഏത് നിമിഷവും യുദ്ധത്തിന് തയ്യാറാകാന്‍ ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ നിര്‍ദേശം. കഴിഞ്ഞയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് മേധാവി ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് ഡെക്കാണ് ക്രോണിക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സേനയുടെ ഉന്നതതലത്തിലുള്ളവര്‍ നല്കിയ വിവരമനുസരിച്ചാണ് ഡെക്കാള്‍ ക്രോണിക്കള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനുമായി പത്തു ദിവസത്തെയും, ചൈനയുമായി പതിനഞ്ച് ദിവസത്തെയും തീവ്രതയേറിയ യുദ്ധത്തിന് തയ്യാറെടുക്കാനാണ് വ്യോമസേന മേധാവി കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ദില്ലിയില്‍...
എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദനോവയുടെ നേതൃത്വത്തിലാണ് കഴിഞ്ഞയാഴ്ച വ്യോമസേന കമാന്‍ഡര്‍മാരുടെ യോഗം ചേര്‍ന്നത്. ഈ യോഗത്തിലാണ് യുദ്ധത്തിന് തയ്യാറാകാന്‍ വ്യോമസേന മേധാവി നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

തീവ്രതയേറിയ യുദ്ധം...
പാകിസ്ഥാനുമായി പത്ത് ദിവസത്തെയും ചൈനയുമായി പതിനഞ്ച് ദിവസത്തെയും തീവ്രതയേറിയ യുദ്ധത്തിന് തയ്യാറാകാനാണ് വ്യോമ സേന മേധാവി കമാന്‍ഡര്‍മാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

പോര് വിമാനങ്ങളും ആയുധങ്ങളും...
ഏതു നിമിഷവും ഒരു യുദ്ധത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി തയ്യാറായിരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോര്‍വിമാനങ്ങളും മിസൈലുകളും റഡാര്‍ സംവിധാനങ്ങളും ഏതുനിമിഷവും ഉപയോഗിക്കാനാകും വിധം സജ്ജീകരിച്ചിരിക്കാനും നിര്‍ദേശമുണ്ട്.

യുദ്ധം ഉടന്‍?
വ്യോമസേനയുടെ യോഗം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഉന്നതതലങ്ങളിലുള്ള ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡെക്കാണ് ക്രോണിക്കള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications