പാക് കലാകാരന്മാരേക്കാള്‍ ഭേദം മൃഗങ്ങള്‍; ആട്ടിയോടിക്കണമെന്ന് ബിജെപി എംഎല്‍എ
ദില്ലി: ഇന്ത്യയിലുള്ള പാകിസ്താന്‍ കലാകാരന്മാരെ ആട്ടിയോടിക്കണമെന്ന് ബിജെപി പാര്‍ട്ടി എംഎല്‍എ സംഗീത് സോം. പാക് കലാകാരന്മാരേക്കാള്‍ ഭേദം മൃഗങ്ങളെന്നും അവരെ ചെരിപ്പിനടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ വിമര്‍ശനം. ഇന്ത്യയില്‍ താമസിച്ച് ഇന്ത്യയില്‍ നിന്ന് സമ്പാദിച്ചതിനു ശേഷം, ഇന്ത്യക്കെതിരെ ആക്രമണമഴിച്ചു വിടുന്നവരെ പിന്തുണയ്ക്കുന്നവരാണ് പാക് കലാകാരന്മാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തണമെന്നുള്ള അഭ്പ്രായത്തോട് ബോളീവുഡിന് സമ്മിശ്ര പ്രതികരണമാണുള്ളതെന്നാണ് വിവരം. നേരത്തെ പാക് കലാകാരന്മാരെ നാടുകടത്തണമെന്ന് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications