അനുവാദം ചോദിക്കാതെ പുറത്തിറങ്ങി: പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
കൊല്‍ക്കത്ത: എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രധാനധ്യാപകന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അനുവാദം ചോദിക്കാതെ രക്ഷിതാക്കളെ കാണാന്‍ പുറത്തിറങ്ങിയതിനാണ് അധ്യാപകന്‍ കുട്ടിയെ കൊലപ്പെടുത്തിയത്.
മര്‍ഷിയാദ് ജില്ലയിലെ സ്വകാര്യ അല്‍ ഇസ്ലാമിക് മിഷന്‍ ഹൈസ്‌കൂളിലാണ് സംഭവം. ഷാമിന്‍ മാലികാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ,കുട്ടിയുടെ രക്ഷിതാക്കള്‍ താമസിക്കുന്നത് ഗോഡാപാറയിലാണ്.

തിങ്കളാഴ്ച രാത്രി രക്ഷിതാക്കള്‍ കുട്ടിയുടെ സ്‌കൂളില്‍ എത്തുകയും സ്‌കൂളില്‍ നിന്ന് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കുട്ടി രക്ഷിതാക്കളെ കണ്ട് സ്‌കൂളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്തു.
എന്നാല്‍ അനുവാദം ചോദിക്കാതെ പുറത്തിറങ്ങിയതില്‍ പ്രകോപിതരായ അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനുമാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ ഹനീഫ് ഷെയ്ഖ്, സ്‌കൂള്‍ ഉടമ ലിറ്റണ്‍ ഷെയ്ഖ്, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.












Click it and Unblock the Notifications