പത്തു വയസ്സുകാരനു പുരോഹിതന്റെ മര്‍ദ്ദനം;കാരണം കേട്ടാല്‍ ഞെട്ടും.
മംഗലാപുരം: മത പഠന ക്ലാസില്‍ മികവു പുലര്‍ത്താത്തതിന് പത്തു വയസ്സുകാരന് പള്ളി വികാരിയുടെ മര്‍ദ്ദനം.ദക്ഷിണ കന്നഡ ജില്ലയിലെ വിത്തല്‍ ഗ്രാമത്തില്‍ ഏപ്രില്‍ 15 നാണ് സംഭവം.ആരോപണ വിധേയനായ പെറുവായ് ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചിലെ പുരോഹിതന്‍ ആന്‍ഡ്ര്യു ഡിസൂസയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് .ഇയാള്‍ ഒളിവിലാണ്.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പുരോഹിതനെ നേരില്‍കാണാന്‍ ശ്രമിച്ചെങ്കിലും അയാള്‍ കടന്നുകളയുകയായിരുന്നു.സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം കുട്ടിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.












Click it and Unblock the Notifications