കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാംസവ്യാപാരം: ബ്യൂട്ടീഷന്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: ജോലി വാഗ്ദാനം ചെയ്ത് ഫാഷന്‍ ഡിസൈനറെ ദുബായില്‍ കൊണ്ടുപോയി വേശ്യാവൃത്തിക്ക് ഉപയോഗിച്ച ബ്യൂട്ടീഷനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് അഞ്ജലി അഗര്‍വാള്‍ എന്ന ബുട്ടീക്ക് ഉടമയ്‌ക്കെതിരെ പരാതിയുമായി 27 കാരി രംഗത്തുവന്നത്. ഫാഷന്‍ ഡീസൈനിംഗ് ബിരുദ ധാരിയായ പെണ്‍കുട്ടിദുബായില്‍ താമസിപ്പിച്ച് 13 പേര്‍ക്ക് കാഴ്ചവെച്ചു എന്നാണ് പരാതി.

അറസ്റ്റിലായ അഞ്ജലി അഗര്‍വാളിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദുബായില്‍ നിന്നും തിരിച്ചുവന്ന ശേഷം യുവതി നേരിട്ടാണ് മുബൈ സിറ്റി പോലീസില്‍ പരാതി നല്‍കിയത്. ഏകദേശം ഒരു മാസം ഇവര്‍ പെണ്‍കുട്ടിയെ ദുബായില്‍ താമസിപ്പിച്ച് പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു.

stop-rape

ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളുമായി അഞ്ജലി അഗര്‍വാളിന് ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതാണ്ട് 25 വര്‍ഷത്തോളമായി സെക്‌സ് റാക്കറ്റിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുകയാണത്രെ അഞ്ജലി. മാസം നാല് ലക്ഷം രൂപ ശമ്പളം തരാം എന്ന് പറഞ്ഞായിരുന്നു ഇവര്‍ ഫാഷന്‍ ഡീസൈനിംഗ് ബിരുദധാരിയായ പെണ്‍കുട്ടിയെ ദുബായിലേക്ക് കൊണ്ടുപോയത്.

ഖര്‍ പോലീസ് സ്‌റ്റേഷനിലാണ് അഞ്ജലി അഗര്‍വാളിനെതിരെ ആദ്യം പരാതി നല്‍കിയത്. ഒരുമാസം ദുബായില്‍ കഴിഞ്ഞ ശേഷം ജൂലൈ മാസത്തിലാണ് പെണ്‍കുട്ടി നാട്ടിലേക്ക് തിരിച്ചുവന്നത്. അഞ്ജലി അഗര്‍വാളിന് ഖറിലും ദുബായിലും ബുട്ടീക്കുകള്‍ ഉണ്ട്. ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് അഞ്ജലി അഗര്‍വാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും പണം തട്ടിയതായും പരാതിയുണ്ട്.

English summary
The police arrested a Khar boutique owner in a cheating case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X