കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കട്ടിൽ ഒടിഞ്ഞ് ദേഹത്തേയ്ക്ക് വീണ് നവജാത ശിശു മരിച്ചു !! ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ

ശസ്ത്രക്രിയയുടെ തലേ ദിവസം കുഞ്ഞിനെ ഉറക്കാനായി അമ്മ വന്ദന വിജയ് കട്ടിലിനോട് ചേര്‍ന്ന് ഒരു തൊട്ടില്‍ കെട്ടിയിരുന്നു.

  • By മരിയ
Google Oneindia Malayalam News

സൂരത്ത്: കട്ടിലിന്റെ കാല്‍ ഒടിഞ്ഞ് വീണ് നവജാത ശിശു മരിച്ചു. സൂരത്തിലെ ലിംബായത്ത് ഹെല്‍ത്ത് സെന്ററിലാണ് സംഭവം. കുട്ടിയുടെ അമ്മ പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയതായിരുന്നു. ശസ്ത്രക്രിയയുടെ തലേ ദിവസം കുഞ്ഞിനെ ഉറക്കാനായി അമ്മ വന്ദന വിജയ് കട്ടിലിനോട് ചേര്‍ന്ന് ഒരു തൊട്ടില്‍ കെട്ടിയിരുന്നു. രാത്രി കുഞ്ഞിനെ ഇടില്‍ കിടത്തിയാണ് ഉറക്കിയിരുന്നത്.

Baby

അപകടം നടന്ന ദിവസം രാത്രി കുഞ്ഞ് കട്ടിലിന് സമീപം കെട്ടിയിരിയ്ക്കുന്ന തൊട്ടിലില്‍ ഉറങ്ങുകയായിരുന്നു. ഇതിനിടെ തേയ്മാനം സംഭവിച്ച സ്‌ക്രൂ ഇളകിയതോടെ കട്ടിൽ പൊളിഞ്ഞ് കുഞ്ഞിന് മുകളിലേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് അല്‍പ്പ സമയത്തിന് അകം മരിച്ചു.

Infant

ആശുപത്രികളുടെ ശോച്യാവസ്ഥയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നതെന്ന ആക്ഷേപം ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്ടറേയും നേഴ്‌സിനേയും സസ്‌പെന്റ് ചെയ്തു.

English summary
The loose bolts of the iron bed on one si de came out and the bed collapsed crushing the infant to death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X