നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കി സിപിഎം നേതാവ്... ഇതൊക്കെ വൈറ്റ് മണി തന്നെയാണോ, വീഡിയോ കാണാം!
ഞാന്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കളെപ്പോലെ ഹിപ്പോക്രൈറ്റല്ല. കയ്യില്‍ പണമുണ്ടെങ്കില്‍ ഉണ്ട് എന്ന് തന്നെ പറയും. അല്ലാതെ പണം കയ്യില്‍ വെച്ച് പണമില്ല എന്ന് പറയാന്‍ എന്നെ കിട്ടില്ല - ത്രിപുരയിലെ സി പി എം നേതാവായ സമര്‍ ആചാര്‍ജി പറഞ്ഞ വാക്കുകളാണ് ഇത്. എന്നാല്‍ പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ ഇങ്ങനെയാവണമെന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
Read Also: 2 ദിവസം, 2 മരണം... നടി രേഖ മോഹന്റെ മരണത്തില്‍ ദുരൂഹത? 'മായമ്മ' പോയ ദുഖത്തില്‍ സീരിയല്‍ പ്രേക്ഷകര്‍!
സമര്‍ ആചാര്‍ജി ഇത് പറഞ്ഞിട്ട് വര്‍ഷം രണ്ട് മൂന്നായി. ഭരണകക്ഷിയായ സി പി എമ്മിന്റെ നേതാവ് നോട്ട് കെട്ട് കൊണ്ട് ഉണ്ടാക്കിയ കിടക്കയ്ക്ക് മേല്‍ കിടക്കുന്ന ചിത്രങ്ങളും വീഡിയോയും വൈറലായത് ഓര്‍മയില്ലേ. അക്കഥയിലെ നായകനാണ് ഈ പറഞ്ഞ ആചാര്‍ജി. കള്ളപ്പണവും കള്ളനോട്ടും പിടിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ആചാര്‍ജിയുടെ വീഡിയോ വൈറലാകുന്നത്.

ആരാണീ സമര്‍ ആചാര്‍ജി
സി പി എം ഭരിക്കുന്ന ത്രിപുരയിലെ പാര്‍ട്ടിയുടെ ഒരു നേതാവാണ് സമര്‍ ആചാര്‍ജി. അഗര്‍ത്തലയിലെ ജോഗേന്ദര്‍ നഗര്‍ കമ്മിറ്റി മെമ്പറായിരുന്നു ഇയാള്‍. പാര്‍ട്ടി നേതാവ് മാത്രമല്ല കോണ്‍ട്രാക്ടറുമാണ്. ഇങ്ങനിരിക്കേയാണ് പെട്ടെന്നൊരു ദിവസം ആചാര്‍ജി ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

നോട്ട് കെട്ട് കൊണ്ട് കിടക്ക
നോട്ടുകെട്ടുകള്‍ കൊണ്ട് ഒരു കിടക്കയുണ്ടാക്കി അതില്‍ കിടക്കുന്ന സമര്‍ ആചാര്‍ജിയുടെ വീഡിയോ ആണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് വേണ്ടി 20 ലക്ഷം രൂപയാണ് ഇയാള്‍ ബാങ്കില്‍ നിന്നും പിന്‍വലിച്ചതത്രെ. അടുത്ത കൂട്ടുകാര്‍ ആരോ ആണ് വീഡിയോ എടുത്ത് യൂട്യൂബിലിട്ടത്.

ചിരകാല അഭിലാഷം സാധിച്ചു
നോട്ടുകെട്ട് കൊണ്ട് ഒരു കിടക്ക ഉണ്ടാക്കി അതില്‍ കിടക്കണമെന്നത് തന്റെ ചിരകാലാഭിലാഷമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന് വേണ്ടിയാണ് 20 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഇക്കാര്യം സ്ഥീരികരിച്ചിരുന്നു. പാര്‍ട്ടി ഇദ്ദേഹത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

വീഡിയോ വീണ്ടും വൈറല്‍
കള്ളപ്പണവും കള്ളനോട്ടും തടയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സമര്‍ ആചാര്‍ജിയുടെ വീഡിയോ വീണ്ടും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പൊങ്ങിവന്നത്. ഇത് പോലെ പല നേതാക്കളുടെയും പക്കല്‍ പണമുണ്ടാകില്ലേ എന്നാണ് ചോദ്യം.
വീഡിയോ കാണാം
സമര്‍ ആചാര്‍ജി നോട്ടുകെട്ട് കൊണ്ട് കിടക്കയുണ്ടാക്കിയ കഥ യൂട്യൂബ് വീഡിയോയിലൂടെ കാണാം.












Click it and Unblock the Notifications