ജയിലില്‍ മൂട്ട; ലാലുവിന് ആദ്യരാത്രി ദുസ്സഹം
റാഞ്ചി: മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര് ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ ഉറക്കമില്ലാത്ത ആദ്യരാത്രി. കൊതുകുകളും മൂട്ടകളും ചേര്‍ന്നാണ് മുന്‍ കേന്ദ്രമന്ത്രിയുടെ ജയിലിലെ ആദ്യത്തെ രാത്രി ദുസ്സഹമാക്കിയത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലുവിനെ റാഞ്ചിയിലെ ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാവിലെ ഏഴ് മണിയോടെ ഉറക്കമെഴുന്നേറ്റ ശേഷം ലാലു പ്രസാദ് യാദവ് തന്നെയാണ് ജയിലിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അധികൃതരോട് പരാതി പറഞ്ഞത്. ലാലുവിനെ പാര്പ്പിട്ടിരിക്കുന്ന ജയില്‍ മുറിയില്‍ ഫാന്‍ ഉണ്ടെങ്കിലും മുറി എയര്‍ കണ്ടീഷന്‍ ചെയ്തതല്ല, ഇവിടെ എയര്‍ കൂളറുമില്ല.

ജയിലിലെ മൂട്ട പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം കണ്ടെത്തുമെന്ന് റാഞ്ചി ഡി സി വിനയ് കുമാര്‍ പറഞ്ഞു. ലാലു പ്രസാദ് യാദവ് ഇതിനെക്കുറിച്ച് പരാതിയൊന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയിലില്‍ നിന്നും കൊടുത്ത വസ്ത്രങ്ങള്‍ ധരിക്കാന്‍ കൂട്ടാക്കാതിരുന്ന ലാലു സ്വയം കരുതിയിരുന്ന പൈജാമയും കുര്‍ത്തയുമാണ് ധരിച്ചത്. പത്രങ്ങള്‍ വായിച്ചും ടിവി കണ്ടും സഹ തടവുകാരോട് സംസാരിച്ചുമാണ് ലാലു ജയിലില്‍ സമയം പോക്കിയത്.
രണ്ട് തടവുകാരെ ലാലുവിന്റെ സഹായത്തിന് ഏര്‍പ്പാടാക്കിയതായി ജയില്‍ ഐ ജി ശൈലേന്ദ്ര ഭൂഷന് പറഞ്ഞു. തന്നെ കാണാനെത്തിയ അണികളോട് സംസാരിച്ച ലാലു അവര്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. ഏതാണ്ട് രണ്ടുവര്‍ഷത്തോളമായി ജയിലിലെ മൂട്ടശല്യത്തെക്കുറിച്ച് പരാതിയുണ്ടെങ്കിലും ലാലു നേരിട്ട് വന്ന് പരാതിപ്പെടേണ്ടി വന്നു അധികൃതരുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിയാന്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications