ആട്ടിറച്ചിയും ബീഫും എല്ലാം ഒരുപോലെയെന്ന് ലാലു പ്രസാദ് യാദവ്
പറ്റ്‌ന: ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുസ്ലീം സമുദായക്കാരനായ മധ്യവയസ്‌കനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. മാസം കഴിക്കുന്നവര്‍ക്ക് അത് ബീഫ് ആണോ അതോ ആട്ടിറച്ചിയാണോ എന്നതൊന്നും വിഷയമല്ലെന്നും രണ്ടും കഴിക്കുന്നത് ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ മാത്രമല്ല, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹിന്ദുക്കളും ബീഫ് കഴിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ ആരെയെങ്കിലും കൊലപ്പെടുത്തത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബീഫ് കഴിക്കുന്നത് പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ചിലര്‍ അത് കഴിക്കാറില്ലെന്നും ലാലു ചൂണ്ടിക്കാട്ടി.

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഒരാളെ കൊലപ്പെടുത്തിയ വിഷയത്തില്‍ വര്‍ഗീയതയോടെയാണ് ബിജെപി സമീപിക്കുന്നത്. ഇത് സമുദായ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ലാലു പ്രസാദ് പറഞ്ഞു. യു.പിയിലെ ദാദ്രിയിലാണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് മഹമ്മദ് എന്നയാളെ സമീപവാസികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഇയാളുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
അതേസമയം, ലാലുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ് രംഗത്തു വന്നു. ലാലു പ്രസാദ് ഉടന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഗിരിരാജ് ആവശ്യപ്പെട്ടു. അല്ലായെങ്കില്‍ ലാലുവിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications