കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചത് ബീഫ് നിരോധനമോ?

Google Oneindia Malayalam News

മുംബൈ: ബീഫ് നിരോധനമാണോ യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത്? ഉത്തരം അതെ എന്ന് തന്നെയാണ്. മഹാരാഷ്ട്ര തീവ്രവിരുദ്ധ സേന പുറത്ത് വിടുന്ന റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്രയില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ തയ്യാറെടുത്ത യുവാക്കള്‍ക്ക് പ്രകോപനമായത് സംസ്ഥാനത്തെ ബീഫ് നിരോധനവും മുഹമ്മദ് ഇഖ്‌ലാഖിന്റെ കൊലപാതകവുമാണെന്ന് വ്യക്തമാക്കുന്നത്.

പശുത്തോല്‍ കടത്തി, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചുപശുത്തോല്‍ കടത്തി, യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

മഹാരാഷ്ട്രയിലെ പ്രഭാനി ജില്ലയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന യുവാക്കള്‍ക്കാണ് ബീഫ് നിരോധനം പ്രേരണയായത്. ബീഫ് നിരോധനവും ബീഫ് കഴിച്ചുവെന്നാരോപിച്ച് മുഹമ്മദ് ഇഖ്‌ലാഖിനെ തല്ലിക്കൊന്നതും യുവാക്കളെ ഐസിസില്‍ ചേരാന്‍ പ്രകോപിപ്പിച്ചുവെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍.

Beef

രാജ്യത്ത് നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പോരാടാന്‍ ഐസിസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു. ഷാഹെദ് ഖാന്‍, നസീര്‍ ബിന്‍, യാഫായ് ചൗന്‍ എന്നീ യുവാക്കളാണ് ഐസിസ് ബന്ധം ആരോപിച്ച് മഹാരാഷ്ട്രയില്‍ പിടിയിലായത്.

സാക്കിര്‍ നായിക്കിന്റെ സംഘം ഇസ്ലാമിലേയ്ക്ക് മതംമാറ്റിയവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും... പണം നല്‍കി?സാക്കിര്‍ നായിക്കിന്റെ സംഘം ഇസ്ലാമിലേയ്ക്ക് മതംമാറ്റിയവരുടെ എണ്ണം കേട്ടാല്‍ ഞെട്ടും... പണം നല്‍കി?

മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വ്യക്തിയെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കൈയില്‍ നിന്ന് സ്‌ഫോടക ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

English summary
The ban on beef trade imposed by the incumbent BJP-led Maharashtra government and the killing of Mohammad Akhlaq in Dadri, allegedly instigated the two arrested Parbhani youth to join the globally banned terrorist organisation Islamic State (IS), sources in the Maharashtra Anti-Terrorism Squad (ATS) told The Indian Express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X