കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് മുന്‍ ജഡ്ജി എംഎഫ് സല്‍ദന്‍ഹ

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:ഇന്ത്യയില്‍ നിന്നുളള ബീഫ് കയറ്റുമതി നിരോധിക്കണമെന്ന് മുംബൈ -കര്‍ണ്ണാടക ഹൈക്കോടതി മുന്‍ ജഡ്ജി എംഎഫ് സല്‍ദന്‍ഹ. ബെംഗളൂരുവില്‍ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണ്ണാടകത്തില്‍ നിന്ന് കേരളത്തിലേയ്ക്ക് പ്രതിമാസം 4000 മുതല്‍ 8000 കാലികളെയാണ് അനധികൃതമായി കടത്തിക്കൊണ്ടുപോവുന്നത്.

മിക്കവാറും രാത്രിയാണ് കടത്ത്. ചെറിയവാനില്‍ കൊള്ളാവുന്നതിന്റെ ഇരട്ടിയോളം കാലികളെ കാലുകള്‍ തമ്മില്‍ ചേര്‍ത്ത് കെട്ടി വളരെ ക്രൂരമായ രീതിയിലാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും ജഡ്ജി പറഞ്ഞു. കേരളത്തില്‍ നിന്ന് അവയെ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

75ാം വയസ്സില്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസത്തിന് മൂന്നാം വിവാഹം75ാം വയസ്സില്‍ ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസത്തിന് മൂന്നാം വിവാഹം

beef-10-1

ഇന്ത്യന്‍ ബീഫിന് പൊതുവെ കൊഴുപ്പു കുറവാണെന്നതിനാല്‍ ആവശ്യക്കാരുമേറെയാണ്. മിക്കരാജ്യങ്ങളിലും 40 മുതല്‍ 50 ശതമാനം വരെ സസ്യാഹാരികളാവുമ്പോള്‍ എന്തിനാണ് ബീഫ് കയറ്റുമതിയെന്നും സല്‍ദന്‍ഹ ചോദിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് കാലിവളര്‍ത്തല്‍ ഫാമുകളില്ലെന്നത് ന്യുനതയാണ്.

അതുകൊണ്ടുതന്നെ ഉള്ളവയെ കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്നും ബീഫ് കയറ്റുമതി കൊണ്ട് രാജ്യം എന്തുനേടിയെന്നും സല്‍ദന ചോദിച്ചു.

English summary
Justice M. F. Saldanha, former Judge of Karnataka and Mumbai High Court said on Saturday that beef export from India should be immediately banned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X