വാഹനത്തില്‍ നിന്നും ഗോമാംസം പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
കാസ്ഗഞ്ച്: ഉത്തര്‍ പ്രദേശില്‍ നിന്നും ദില്ലിയിലേക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന ഗോമാംസം പോലീസ് പിടികൂടി. സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മാംസക്കടത്തുകാരന്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം കോട്‌വാലി ഏരിയയില്‍വെച്ചായിരുന്നു പോലീസ് ഗോമാംസം പിടികൂടിയത്. ഭാര്‍ഗെയിനില്‍ നിന്നും കൊണ്ടുവരുന്നതാണ് ഗോമാംസമെന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി.
അടുത്തുകാലത്ത് വന്‍തോതില്‍ ഗോമാംസം ദില്ലിയിലേക്കും മറ്റും കടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിന്നീട് ഇവ പിടിച്ചെടുത്തത്. മാംസം കച്ചവടം നടത്തുന്നയാള്‍ വാഹനത്തിലുണ്ടായിരുന്നെങ്കിലും പോലീസനെ കണ്ടതോടെ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു.

ഡ്രൈവര്‍ രാജേന്ദ്ര സിങ്ങില്‍ നിന്നും പോലീസ് മൊഴിയെടുക്കുകയാണ്. വാഹനത്തിലുണ്ടായിരുന്നത് ഗോമാംസം തന്നെയാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ഡ്രൈവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ഗോമാംസം കടത്തിയതിന്റെ പേരില്‍ രാജ്യത്ത് പല ഭാഗത്തും അടുത്തകാലത്ത് അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ഗോമാംസം കടത്തിയ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തീവ്ര ഹിന്ദു അനുഭാവികളാണ് അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നത്.












Click it and Unblock the Notifications